മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണത്തിന് പ്രത്യേകസംഘം
16 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷനല്‍ എസ്പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമാണ് സംഘത്തിലുള്ളത്. ഇതില്‍ ഒരുസംഘം നാളെ ഡല്‍ഹിക്ക് തിരിക്കും.

കൊച്ചി: എറണാകുളം മുനമ്പത്ത് നടന്ന മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 16 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷനല്‍ എസ്പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്ഐമാരുമാണ് സംഘത്തിലുള്ളത്. ഇതില്‍ ഒരുസംഘം നാളെ ഡല്‍ഹിക്ക് തിരിക്കും. ഹോംസ്റ്റേയില്നിന്നും ലഭിച്ച തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനാണ് ഡല്‍ഹിക്ക് പോവുന്നത്. എറണാകുളം മുനമ്പം കേന്ദ്രീകരിച്ചുള്ള ആസ്ത്രേലിയന്‍ മനുഷ്യക്കടത്തിന് പിന്നില്‍ ഡല്‍ഹിയില്‍നിന്നുള്ള രാജ്യാന്തര റാക്കറ്റെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പോലിസിന്റെ നീക്കം. ചെറായിയിലെ ഹോംസ്റ്റേയില്‍ ദിവസങ്ങളോളം താമസിച്ച ശേഷമാണ് സംഘം ദേവമാതാ എന്ന മല്‍സ്യബന്ധന ബോട്ടില്‍ തീരംവിട്ടത്.
നാല്‍പ്പതിലധികം പേരടങ്ങുന്ന സംഘം 27 ദിവസത്തെ യാത്രയിലൂടെ ആസ്ത്രേലിയ ലക്ഷ്യമിട്ട് കൊച്ചി തീരത്തുനിന്ന് യാത്ര പുറപ്പെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുനമ്പത്തും, മാലിങ്കരയിലും, കൊടുങ്ങല്ലൂരും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 42 ബാഗുകളും പോലിസ് വിശദമായി പരിശോധിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ദീര്‍ഘദൂര യാത്രയ്ക്ക് വെള്ളവും ഉണക്കിയ പഴങ്ങളുമാണ് ബാഗില്‍നിന്ന് കണ്ടെടുത്തത്. മുമ്പത്തുനിന്ന് കണ്ടെടുത്ത ഒരു ബാഗില്‍നിന്ന് ഡല്‍ഹി സ്വദേശികളായ രണ്ടുപേര്‍ കഴിഞ്ഞ 22ന് ചെന്നൈയിലേക്കെത്തിയതിന്റെ യാത്രാരേഖകളും ലഭിച്ചിരുന്നു.
RELATED STORIES
എംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ; സ്വതന്ത്ര്യ ദിനത്തില്‍...
11 Aug 2022 12:48 PM GMTചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലർക്കെതിരേ പരാതി
11 Aug 2022 12:46 PM GMT'വഴിയില്‍ കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില്‍ കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്‍...
11 Aug 2022 7:08 AM GMTഗല്‍വാന്‍ ഏറ്റുമുട്ടല്‍: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്‍സിപ്പിച്ചു,...
11 Aug 2022 6:59 AM GMT