Kerala

അനധികൃത വിദേശ കുടിയേറ്റം: മുഖ്യ സൂത്രധാരന്‍ ശ്രീകാന്തന്‍ 15 ലക്ഷം തട്ടിയെന്ന് തെലുങ്കാന സ്വദേശി

ഓസ്‌ട്രേലിയയിലേക്ക് കുടുംബ സമേതം കൊണ്ടു പോകുന്നതിനാണ് തെലുങ്കാന സ്വദേശി നാഥുറാമില്‍ നിന്നാണ്ം പണം വാങ്ങിയത്. മീന്‍ പിടിത്ത ബോട്ടിലാണ് വിദേശത്തേയക്ക് കടക്കുന്നതെന്ന വിവരം അറിഞ്ഞതോടെ നാഥുറാമും കുടുംബവും പിന്‍മാറുകയായിരുന്നു. പണം തിരികെ ചോദിച്ചുവെങ്കിലും ശ്രീകാന്തന്‍് തന്നില്ലെന്ന് നാഥുറാം പോലീസിന് മൊഴി നല്‍കി

അനധികൃത വിദേശ കുടിയേറ്റം: മുഖ്യ സൂത്രധാരന്‍ ശ്രീകാന്തന്‍ 15 ലക്ഷം തട്ടിയെന്ന് തെലുങ്കാന സ്വദേശി
X

കൊച്ചി: മുനമ്പത്തു നിന്നും അനധികൃത കുടിയേറ്റത്തിനായി വിദേശത്തേയക്ക് സത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരെ ബോട്ടില്‍ കടത്തിയ കേസിലെ പ്രതി ശ്രീകാന്തന്‍് തെലങ്കാന സ്വദേശിയില്‍ നിന്നും 15 ലക്ഷം തട്ടിയെടുത്തതായി അന്വേഷണം സംഘത്തിന് വിവരം ലഭിച്ചു. ഓസ്‌ട്രേലിയയിലേക്ക് കുടുംബ സമേതം കൊണ്ടു പോകുന്നതിനാണ് തെലങ്കാന സ്വദേശി നാഥുറാമില്‍ നിന്നും പണം വാങ്ങിയത്.ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍ പരിശോധന നടത്തുന്ന പോലീസ് സംഘത്തോടാണ് നാഥുറാം ഇക്കാര്യം അറിയിച്ചത്. നാഥുറാമിനെ കൊച്ചിയിലെത്തിച്ച് റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മീന്‍ പിടിത്ത ബോട്ടിലാണ് വിദേശത്തേയക്ക് കടക്കന്നതെന്ന വിവരം അറിഞ്ഞതോടെ നാഥുറാമും കുടുംബവും പിന്‍മാറുകയായിരുന്നു. പണം തിരികെ ചോദിച്ചുവെങ്കിലും ശ്രീകാന്തന്‍് തന്നില്ലെന്ന് നാഥുറാം പറഞ്ഞു.

നാഥുറാമിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. നാഥുറാമും കുടുംബവും വര്‍ഷങ്ങളായി ഡല്‍ഹി അംബേദ്കര്‍ കോളനിയിലാണ് താമസം.ചെന്നൈ സ്വദേശിയായ ശ്രീകാന്തന്‍് തിരുവനന്തപുരം വെങ്ങാന്നൂരില്‍ വാടക വീട് എടുത്താണ് വിദേശത്തേയക്ക് അനധികൃത കടത്തിന് നേതൃത്വം നല്‍കിയിരുന്നത്. ശ്രീലങ്ക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയാണ് വിദേശത്തേക്ക് കടത്തിയിരുന്നത്. മുനമ്പം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഉപേക്ഷിക്കപ്പെട്ട 73 ബാഗുകള്‍ കണ്ടെടുത്തതോടെയാണ് ഇത്് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നൂറോളം പേര്‍ മീന്‍പിടുത്ത ബോട്ടില്‍ കടന്നത് കണ്ടെത്തിയത്. ഇവരില്‍ 80 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേയക്ക് അനധികൃതമായി ആളെ കടത്തിയതു സംബന്ധിച്ച് തോപ്പുംപടി കോടതിയില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it