Kerala

മുനമ്പം മനുഷ്യകടത്ത്: അന്വേഷണം എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നില്ലെന്ന് ഹൈക്കോടതി

രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യമാണ് മനുഷ്യക്കടത്ത്.അന്വേഷണത്തിന് പോലീസിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.ജോലിയും ശബളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ കടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും പുറത്തേക്ക് കടത്തിവിടുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.

മുനമ്പം മനുഷ്യകടത്ത്: അന്വേഷണം എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: മുനമ്പത്ത് നിന്നും വിദേശത്തേക്ക് നടന്ന മനുഷ്യകടത്ത് ഗുരുതരമാണെന്നും എന്തുകൊണ്ടാണ് ഇതിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്നും ഹൈക്കോടതി. ശ്രീലങ്കക്കാരടക്കം നൂറോളം ആളുകളെ അനധികൃതമായി വിദേശത്തേക്ക് കടത്തിയ ബോട്ടിന്റെ ഉടമ തിരുവനന്തപുരം സ്വദേശി അനില്‍ കുമാറിന്റെയും ഡല്‍ഹി സ്വദേശി രാജയുടെയും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ പരാമര്‍ശം. രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യമാണ് മനുഷ്യക്കടത്തെന്നും എന്തു കൊണ്ടാണ് ഇതിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്നും അന്വേഷണത്തിന് പോലീസിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ജോലിയും ശബളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ കടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും പുറത്തേക്ക് കടത്തിവിടുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.

മുനമ്പത്ത് നിന്നും ആളുകളെ കടത്തിയത് നിയമ വിരുദ്ധ കുടിയേറ്റമാണെന്നും മനുഷ്യകടത്തിന് തെളിവില്ലെന്നും കാണിച്ച് പോലിസ് നല്‍കിയ റിപോര്‍ടില്‍ കോടതി അതൃപ്തി രേഖപെടുത്തി. മനുഷ്യകടത്തല്ലെന്ന് കോടതിയില്‍ റിപോര്‍ട് നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാനും തിങ്കളാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇരകളെ ചോദ്യം ചെയ്യാതെ എങ്ങനെയാണ് മനുഷ്യക്കടത്തല്ലെന്ന നിഗമനത്തില്‍ എത്തിയതെന്ന് കോടതി ചോദിച്ചു. ഫോറിനേഴ്‌സ് ആക്ട്,എമിഗ്രേഷന്‍ ആക്ട്,പാസ്‌പോര്‍ട് ആക്ട്,ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പ് കളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. മുനമ്പത്ത് നിന്നും ദയാമാതാ-2 എന്ന പേരുള്ള ബോട്ടില്‍ ജനുവരി ഏഴിനാണ് ആളുകളെ കടത്തിയത്.

Next Story

RELATED STORIES

Share it