Kerala

അമിത ഇന്ധനനികുതിക്കെതിരേ 16ന് രാജ്ഭവന് മുന്നില്‍ മുല്ലപ്പള്ളിയുടെ സത്യഗ്രഹം

അമിത ഇന്ധനനികുതിക്കെതിരേ 16ന് രാജ്ഭവന് മുന്നില്‍ മുല്ലപ്പള്ളിയുടെ സത്യഗ്രഹം
X

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിതനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് രാജ്ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്ടിക്കും. ഇന്ധനവില വര്‍ധനവിനെതിരേ വാര്‍ഡ് തലത്തില്‍ നാളെ വൈകീട്ട് പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.

16ന് ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരേ ഐശ്വര്യകേരള യാത്രയുടെ സമാപനത്തിന് ശേഷം വിവിധതലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it