നരബലി തിരികെയെത്തിച്ചു എന്നതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം: മുല്ലപ്പള്ളി
സിപിഎം കൊലയാളി സംഘത്തിന്റെ പാര്‍ട്ടിയാണ്. പിണറായിയും കോടിയേരിയും നടക്കുമ്പോള്‍ രക്തത്തിന്റെ മണമാണ്.

ഇടുക്കി: നരബലി തിരികെയെത്തിച്ചു എന്നതാണ് ആയിരം ദിനമാഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നേട്ടമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ ഭാഗമായി ഇടുക്കിയിലെ കുമളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം കൊലയാളി സംഘത്തിന്റെ പാര്‍ട്ടിയാണ്. പിണറായിയും കോടിയേരിയും നടക്കുമ്പോള്‍ രക്തത്തിന്റെ മണമാണ്. കുറ്റവാളിയുടെ മനസില്‍ നിന്ന് വരുന്ന ദുര്‍ബല പ്രതിരോധം പോലെയാണ് കാസര്‍കോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. സാംസ്‌കാരിക നായകന്‍മാര്‍ ഉറക്കം വെടിഞ്ഞ് സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ വിമര്‍ശിക്കാന്‍ തയ്യാറാവണം.
കാസര്‍കോഡ് പെരിയയിലെ ഇരട്ട കൊലപാതക കേസിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല. പോലിസിനെ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സിപിഎമ്മും സര്‍ക്കാരും അനുവദിക്കുന്നില്ല. എന്തിനാണ് ടിപി വധക്കേസില്‍ കുറ്റക്കാരനായ കുഞ്ഞനന്ദനെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ന്യായീകരിക്കുന്നത്. പോലിസിനെ സിപിഎം സമ്മര്‍ദ്ദത്തിലാക്കുന്നു. സ്റ്റേഷനില്‍ നിന്ന് പ്രതികളെ മോചിപ്പിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ?. ഉദാസീനതയ്ക്ക് പേരുകേട്ട സര്‍ക്കാരാണ് പിണറായിയുടേത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വട്ടപൂജ്യം. ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിതള്ളുകയും അവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കുകയും വേണം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT