- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോടിയേരിയുടെ ശ്രമം ഡിജിപിയെ വെള്ളപൂശാന്‍: മുല്ലപ്പള്ളി
ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും ശ്രമിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോടികള്‍ ചോര്‍ന്ന ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ ശക്തമായി നടപടി എടുക്കണമെന്നു പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. സിസി ടിവി ഉപയോഗിച്ചുള്ള സിംസ് പദ്ധതിയുടെ കരാര്‍ ലഭിച്ച ഗാലക്‌സോണ്‍ കമ്പനിയുടെ പ്രവൃത്തിപരിചയം ഗള്‍ഫിലാണ്. ഗള്‍ഫുമായി അടുത്ത ബന്ധമുള്ളവര്‍ വഴിയാണ് പദ്ധതി പോലിസിലെത്തിയതെന്നും പോലിസിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടിത്തം വിചിത്രമാണ്. സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്. അനുമതി ഇല്ലാതെ ഉന്നതോദ്യോഗസ്ഥര്‍ക്ക് 41 കാറുകള്‍ വാങ്ങിയതും വകമാറ്റി അവര്‍ക്ക് വില്ലകള്‍ പണിതതും ഗാലക്‌സോണ്‍ കമ്പനിക്ക് വഴിവിട്ട് കരാര്‍ നല്കിയതും ഉള്‍പ്പെടെയുള്ള നിരവധി അഴിമതിക്കഥളാണ് റിപ്പോര്‍ട്ടിലുള്ളത്. 25 ഇന്‍സാസ് റൈഫിളും 12061 വെടിയുണ്ടകളും കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്‌നമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















