Kerala

മുല്ലപ്പെരിയാര്‍ ഡാം : കേരളത്തിലെ എംഎല്‍എമാരും എംപിമാരും അടിയന്തരമായി ഇടപെടണമെന്ന് അഡ്വ.റസല്‍ ജോയി

ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും മുഴുന്‍ എംപിമാര്‍ക്കും കേരള സേവ് കേരള ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കത്തയച്ചു.മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായം ഇപ്പോള്‍ 125 വര്‍ഷമായി വര്‍ധിച്ചു.അശാസ്ത്രീയമായ കോണ്‍ക്രീറ്റ് ക്യാപിംഗുകൊണ്ട് ഡാം വട്ടം ഒടിഞ്ഞിരിക്കുന്നുവെന്ന് എഞ്ചിനീയര്‍മാര്‍ പറയുന്നു.ഈ സാഹചര്യത്തില്‍ വിഷയം നിയമസഭയിലും പാര്‍ലമെന്റിലും അടിയന്തര പ്രമേയമായോ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായോ എംഎല്‍എമാരും എംപിമാരും അവതരിപ്പിച്ച ്‌കേസില്‍ സപ്പോര്‍ടിംഗ് അഫിഡാവിറ്റ് ഫയല്‍ ചെയ്യണം

മുല്ലപ്പെരിയാര്‍ ഡാം : കേരളത്തിലെ എംഎല്‍എമാരും എംപിമാരും അടിയന്തരമായി ഇടപെടണമെന്ന് അഡ്വ.റസല്‍ ജോയി
X

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും മുഴുവന്‍ എംപിമാര്‍ക്കും കത്തയച്ചതായി സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ.റസല്‍ ജോയി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ ഡാം വിഷയം കേരളത്തിന്റെ തന്നെ നിലനില്‍പ്പിന്റെ പ്രശ്‌നമയി മാറിയിരിക്കുന്നു.ഇടുക്കി അണക്കെട്ടിലുള്ള 650 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്തെ ജലമര്‍ദം കാരണം ഭൂമിയുടെ അന്തര്‍ഭാഗത്തെ പാറകള്‍ തെന്നിമാറുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു.പാറകള്‍ ഇത്രയധികം തെന്നിമാറിയതുകൊണ്ടാണ് ഉപരിതലത്തില്‍ ചെറു ചലനങ്ങളായി പ്രത്യക്ഷപ്പെട്ടത് എന്നു മനസിലാക്കണം.ഇന്ത്യ ഉപഭൂഗണ്ടത്തെ ആറായി തിരിച്ചതില്‍ ഒട്ടും ഭൂകമ്പ സാധ്യതയില്ലാത്ത മേഖലയായ കേരളം ഡാമുകളുടെ ബാഹുല്യം കാരണം മൂന്നാം സ്ഥാനത്തേയക്ക് വന്നു.

പ്രളയമുണ്ടായാല്‍ തടയുകയെന്നതാണ് ഡാമുകളുടെ ഉദ്ദേശം തന്നെ.എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്നാണ് കഴിഞ്ഞ രണ്ടു പ്രളയത്തില്‍ നിന്നും മനസിലായത്.രണ്ടു പ്രളയങ്ങളിലുമായി നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിന്റെ 20 ശതമാനം മാത്രമാണ് ചെറുതും വലുതമായ ഡാമുകളില്‍ നിന്നും ലഭിക്കുന്നത്.ഇതിനായി കേരളത്തിന്റെ പകുതിയോളം വനവിസ്തൃതിയാണ് നശിപ്പിക്കപ്പെട്ടത്.ഇപ്രാവശ്യം നേരത്തെ തന്നെ ഡാമുകളിലെ ജലം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.ഈ സാഹചര്യത്തില്‍ ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലം തുറന്നുവിട്ടാല്‍ സംഭവിക്കാന്‍ പോകുന്ന മഹാദുരന്തം ഒഴിവാക്കണമെന്നും അഡ്വ.റസല്‍ ജോയി ആവശ്യപ്പെട്ടു.വൈദ്യുതിയേക്കാള്‍ ജീവനാണ് വലുതെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.മുല്ലപ്പെരിയാര്‍ ഡാം രാജ്യാന്തര വിദഗ്ദര്‍ പരിശോധിക്കണമെന്നും ഡാം തകര്‍ന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം തമിഴ്‌നാട് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ താന്‍ സമര്‍പ്പിച്ച കേസിനെ കേരള സര്‍ക്കാര്‍ പിന്തുണച്ചിരുന്നുവെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം ഇന്ന് ഉണ്ടാകുമായിരുന്നില്ല.

മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രായം ഇപ്പോള്‍ 125 വര്‍ഷമായി വര്‍ധിച്ചു.അശാസ്ത്രീയമായ കോണ്‍ക്രീറ്റ് ക്യാപിംഗുകൊണ്ട് ഡാം വട്ടം ഒടിഞ്ഞിരിക്കുന്നുവെന്ന് എഞ്ചിനീയര്‍മാര്‍ പറയുന്നു.ഈ സാഹചര്യത്തില്‍ താന്‍ നേരത്തെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഡബ്ല്യുപി(സി)878/2017 എന്ന ഹരജി റീ ഓപ്പണ്‍ ചെയ്തും ഹരജിയെ പിന്തുണച്ച് കേരള നിയമസഭയിലും പാര്‍ലമെന്റിലും ഏറ്റവും അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന നിലയില്‍ അടിയന്തര പ്രമേയമായോ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായോ എംഎല്‍എമാരും എംപിമാരും അവതരിപ്പിച്ച ്‌കേസില്‍ സപ്പോര്‍ടിംഗ് അഫിഡാവിറ്റ് ഫയല്‍ ചെയ്യണമെന്നും അഡ്വ.റസല്‍ ജോയി ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് കേരളത്തിലെ 140 എംഎല്‍എമാര്‍ക്കും മുഴുവന്‍ എംപിമാര്‍ക്കും സേവ് കേരള ബ്രിഗേഡ് കത്ത് അയച്ചതായും അഡ്വ.റസല്‍ ജോയി പറഞ്ഞു.

വരാന്‍ പോകുന്ന വര്‍ഷകാലത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പ് 136 അടിയില്‍ താഴെ നിര്‍ത്താനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാരിനെക്കൊണ്ട് കേരള സര്‍ക്കാര്‍ സ്വീകരിപ്പിക്കണം.വിഷയത്തില്‍ സമവായം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം എടുക്കണം. ഇതിനു കഴിയുന്നില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിച്ച് 139 അടിയിലോ അതില്‍ താഴെയോ ജലനിരപ്പ് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം.ഒപ്പം അന്താരാഷ്ട്ര വിദഗ്ദ സമിതിയെ നിയോഗിച്ച് മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യാനുള്ള തിയതി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് നടപ്പിലാക്കണമെന്നും അഡ്വ.റസല്‍ ജോയി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കുറ്റമറ്റ രീതിയില്‍ ഡാം മാനേജ്‌മെന്റ് പ്ലാന്‍ ചെയ്യണമെന്നും അഡ്വ.റസല്‍ ജോയി ആവശ്യപ്പെട്ടു.സേവ് കേരള ബ്രിഗേഡ് സെക്രട്ടറി അമൃതപ്രീതം ബിബിന്‍,ഫാ.ഡോ.ജയ്‌സണ്‍ മുളേരിക്കല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it