Kerala

എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരേ കേസ്

തളങ്കരയിലെ ബുര്‍ഹാനെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്.

എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരേ കേസ്
X

കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളങ്കരയിലെ ബുര്‍ഹാനെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്.

കൊവിഡ് റിലീഫ് കിറ്റ് വിതരണത്തിന്റെ പേരില്‍ ജനങ്ങളില്‍നിന്ന് പണം സ്വരൂപിക്കുകയും കുറച്ച് കിറ്റ് വിതരണം നടത്തി ബാക്കി തുകയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തിയെന്നാണ് എംപിയുടെ പരാതി. ഇത് തനിക്കും പാര്‍ട്ടിക്കും മാനഹാനിവരുത്തിയതായി എംപി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തില്‍ ജില്ലാ പോലിസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it