ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ മാതാവ് വാഹനാപകടത്തില്‍ മരിച്ചു
BY NSH11 Sep 2021 6:23 PM GMT

X
NSH11 Sep 2021 6:23 PM GMT
കൊച്ചി: മലയാള ടെലിവിഷന്‍ താരം ജൂഹി റുസ്തഗിയുടെ മാതാവ് വാഹനാപകടത്തില്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശിയായ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ഇന്ന് ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിന് മുന്നിലായിരുന്നു അപകടം. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.
സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിച്ചു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. ജൂഹിയുടെ അച്ഛന് എറണാകുളത്ത് ബിസിനസായിരുന്നു. രഘുവീര്‍ ശരണ്‍ റുസ്തഗി എന്നാണ് പേര്.
Next Story
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT