Kerala

നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2.02 ലക്ഷം പ്രവാസികൾ

പ്രവാസികളെ സഹായിക്കാൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2.02 ലക്ഷം പ്രവാസികൾ
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെയെത്താൻ ഏർപ്പെടുത്തിയ നോർക്ക ഹെൽപ്പ് ലൈനിൽ ഇതിനകം 2,02,000 പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രവേശനം ആവശ്യമെങ്കിൽ സർക്കാർ അത് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളെ സഹായിക്കാൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉയോഗിക്കണമെന്നും തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 ബാധയും തുടർന്ന് ലോക്ക്ഡൗണും വന്ന ഘട്ടത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ വിഷയം പ്രവാസികളുടേതാണ്. അവർ സുരക്ഷിതമായിരിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ മുന്തിയ പരിഗണന. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ നിരന്തരം നടത്തുന്ന ശ്രമങ്ങൾക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്തെ പ്രമുഖ മലയാളികളുമായി ഇന്നലെയും ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.

വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചുവരുന്നവർക്ക് വേണ്ടി സർക്കാർ ഒരുക്കേണ്ട സംവിധാനങ്ങളെ കുറിച്ച് ഇന്നലെ നടത്തിയ വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് തന്നെ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് എയർപോർട്ടുകളിലും പരിശോധനയ്ക്കും ക്വാറന്റൈനും ആവശ്യമായ സജ്ജീകരണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it