Kerala

ശബരിമലയില്‍ പത്തുദിവസത്തിനിടെ എത്തിയത് നാലരലക്ഷം തീര്‍ഥാടകര്‍

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ വരുമാനത്തിലും വര്‍ധനയുണ്ട്. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വരുമാനവും ഇനിയും കാര്യമായി കൂടുമെന്നാണ് വിലയിരുത്തല്‍.

ശബരിമലയില്‍ പത്തുദിവസത്തിനിടെ എത്തിയത് നാലരലക്ഷം തീര്‍ഥാടകര്‍
X

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ച് പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് നാലരലക്ഷത്തില്‍പ്പരം തീര്‍ഥാടകര്‍. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആദ്യ ആഴ്ചയില്‍ വരുമാനത്തിലും വര്‍ധനയുണ്ട്. ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും വരുമാനവും ഇനിയും കാര്യമായികൂടുമെന്നാണ് വിലയിരുത്തല്‍.

ഇതരസംസ്ഥാന തീര്‍ഥാടകരാണ് വന്നവരില്‍ കൂടുതലും. വൃശ്ചികം 12കഴിയുന്നതോടെ മലയാളി തീര്‍ഥാടകര്‍ കൂടുതലായി എത്തിത്തുടങ്ങും. അതേസമയം, ശബരിമല ദര്‍ശനത്തിന് ചില യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് പോലിസ്.

Next Story

RELATED STORIES

Share it