Kerala

കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്തഡോക്ടർമാരെ നിയോഗിക്കും

സാമ്പിൾ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരെ ഇനി കൊവിഡ് ചികിത്സാ ഡ്യൂട്ടിയിലേക്ക് മാറ്റും.

കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്തഡോക്ടർമാരെ നിയോഗിക്കും
X

തിരുവനന്തപുരം: കൊവിഡ് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ ദന്തഡോക്ടർമാരെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കൂടാതെ സാമ്പിൾ പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരെ ഇനി കൊവിഡ് ചികിത്സാ ഡ്യൂട്ടിയിലേക്ക് മാറ്റും.

പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ ഒരുങ്ങുന്ന ഇവിടങ്ങളിലേക്ക് ആളുകളെ നിയോഗിക്കും. ഇതിനായി ഓരോ മേഖലയിലും ഡോക്ടർമാരുടെ കരുതൽ ശേഖരം കണ്ടെത്താനാണ് ഈ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ഉണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് ഈ നീക്കം. നിരവധി ഡോക്ടർമാരെ കൊവിഡ് സാമ്പിൾ ശേഖരിക്കാനായി നിയോഗിച്ചിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആയിരിക്കും ഇനി നിയോഗിക്കുക.

Next Story

RELATED STORIES

Share it