Kerala

മുന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും

ദേവികുളം സബ് കലക്ടര്‍ രേണുരാജും അഡീഷണല്‍ അഡ്വക്കറ്റ് ജനറലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച റിപോര്‍ട് എ ജി ക്കു കൈമാറി.ഹൈക്കോടതി ഇത്തരവിന്റെ ലംഘനമുണ്ടായതായി എ ജി കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച റിപോര്‍ട് കോടതിയില്‍ ആദ്യം സമര്‍പ്പിക്കുമെന്ന് എ ജി പറഞ്ഞതായും സബ് കലക്ടര്‍ രേണു രാജ് വ്യക്തമാക്കി.കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും തുടര്‍ നടപടിയുണ്ടാവുക.

മുന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും
X

കൊച്ചി: കോടതി ഉത്തരവ് ലംഘിച്ച് മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാന്‍ തീരുമാനം, ദേവികുളം സബ് കലക്ടര്‍ രേണു രാജ് ഇന്നലെ ഹൈക്കോടതിയിലെത്തി അഡീഷണല്‍ എജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് റിപോര്‍ട് നല്‍കാനാണ് കൂടിക്കാഴ്ചയില്‍ തീരുമാനമായതെന്നാണ് വിവരം.മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ അനുമതി പ്ത്രം നിര്‍ബന്ധമാക്കി നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ തന്നെ മൂന്നാറില്‍ കെട്ടിടം നിര്‍മാക്കുകയായിരുന്നു ഇതേ തുടര്‍ന്ന് നിര്‍മാണം നിര്‍ത്താന്‍ സ്്‌റ്റോപ് മെമ്മോ നല്‍കിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല ഇതേ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായി സബ് കലക്ടര്‍ രേണു രാജ് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

മൂന്നാറില്‍ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കുമെന്ന് അഡീഷണല്‍ എ ജിയുമായി നടത്തിയ കൂടിക്കാഴ്ചയക്ക് ശേഷം രേണു രാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച റിപോര്‍ട് എ ജി ക്കു കൈമാറിയതായും സബ് കലക്ടര്‍ രേണു രാജ് പറഞ്ഞു.ഹൈക്കോടതി ഇത്തരവിന്റെ ലംഘനമുണ്ടായതായി എ ജി കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച റിപോര്‍ട് കോടതിയില്‍ ആദ്യം സമര്‍പ്പിക്കുമെന്ന് എ ജി പറഞ്ഞതായും സബ് കലക്ടര്‍ വ്യക്തമാക്കി.കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും തുടര്‍ നടപടിയുണ്ടാവുക. മൂന്നാറില്‍ കോടതി ഉത്തരവ് ലംഘിക്കപ്പെട്ട വിവരം കോടതിയെ അറിയിക്കുകയാണ് ആദ്യം ചെയ്യുന്നതെന്ന് ചോദ്യത്തിന് മറുപടിയായി രേണു രാജ് പറഞ്ഞു. ഇതില്‍ കോടതിയുടെ മറുപടിയെന്താണെന്ന് അറിഞ്ഞിട്ട് അതനുസരിച്ച് മുന്നോട്ടു പോകും.നിലപാട് മയപ്പെടുത്തുകയല്ല ചെയ്യുന്നത് മുമ്പുണ്ടായിരുന്ന കോടതി ഉത്തരവുകള്‍ പരിശോധിച്ച് നിയമത്തിന്റെ ഭാഗത്ത് നിന്നുകൊണ്ട്് അത്തരത്തില്‍ ചെയ്യുന്നതാണ് ശരിയെന്നാണ്് നമ്മള്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുകയെന്നും ചോദ്യത്തിന് മറുപടിയായി സബ് കലക്ടര്‍ രേണു രാജ് പറഞ്ഞു. വൈകുന്നേരം 5.30 .ടെയാണ് രേണു രാജ് അഡീഷണല്‍ എ ജിയുമായി കൂടിക്കാഴ്ചയക്കായി ഹൈക്കോടതിയില്‍ എത്തിയത്.

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തീര്‍ചയായും ഇടപെടല്‍ ഉണ്ടാകുമെന്ന് അഡീഷണല്‍ എജിയുമായുള്ള കൂടിക്കാഴ്ചയക്ക് മുമ്പ് രേണു രാജ് പറഞ്ഞിരുന്നു. തങ്ങളുടെ ശ്രദ്ധയില്‍പെടുന്ന അനുമതിയില്ലാതെ നടക്കുന്ന നിര്‍മണ പ്രവര്‍ത്തനങ്ങളില്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റു കേസുകള്‍ ഉണ്ടെങ്കില്‍ അതും കോടതിയിലേക്ക് റിപോര്‍ടു ചെയ്യുകയും അവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും രേണു രാജ് പറഞ്ഞു.

Next Story

RELATED STORIES

Share it