Kerala

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; ആദിവാസി യുവാവ് മരിച്ചു

തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സുധീഷ് (23) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി പനി ബാധിച്ച് ചികില്‍സയിലിരിക്കെ ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയിലായിരുന്നു മരണം.

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; ആദിവാസി യുവാവ് മരിച്ചു
X

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ആത്താറ്റുകുന്ന് കാട്ടുനായ്ക്ക കോളനിയിലെ ബസവന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ സുധീഷ് (23) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ചുദിവസമായി പനി ബാധിച്ച് ചികില്‍സയിലിരിക്കെ ഞായറാഴ്ച രാത്രി ജില്ലാ ആശുപത്രിയിലായിരുന്നു മരണം. ഇയാളെ പരിചരിച്ചവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 23ന് കുരങ്ങുപനി ബാധിച്ച് ഇതേ കോളനിയില്‍ മരിച്ച സുന്ദരന്റെ ബന്ധുവാണ് സുധീഷ്. കഴിഞ്ഞ കുറച്ചുവര്‍ഷമായി അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരക്കുപ്പ ഹോസള്ളിയില്‍ അവിടെ നിന്നുള്ള യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

കൂലിപ്പണിക്കാരനായ സുധീഷ് പനി ബാധിച്ചാണ് വയനാട്ടിലേക്ക് വന്നത്. ഹോസള്ളിയിലും കുരങ്ങുപനി ബാധിച്ച് നേരത്തെ രണ്ടുപേര്‍ മരിച്ചിരുന്നു. ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) അഥവാ കുരങ്ങുപനിക്കെതിരേ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളും നടത്തിയിരുന്നു. ജനുവരി മുതലാണ് വയനാട്ടില്‍ കുരങ്ങുപനി റിപോര്‍ട്ട് ചെയ്തത്. ഇതുവരെ ആറോളം പേര്‍ക്കാണ് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. സുധീഷിന്റെ മൃതദേഹം കോളനി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: ഗൗരി.

Next Story

RELATED STORIES

Share it