സിപിഎം ഓഫിസില്‍ പീഡനത്തിനിരയായ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അപേക്ഷ നല്‍കി. പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും കോടതി അനുമതി നല്‍കുക.

പാലക്കാട്: ചെറുപ്പള്ളശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫിസില്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അപേക്ഷ നല്‍കി. പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും കോടതി അനുമതി നല്‍കുക.
സംഭവത്തില്‍ ആരോപണം നേരിടുന്ന യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പരാതി പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. യുഡിഎഫും ബിജെപിയും പ്രചരണ രംഗത്ത് വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടി ഓഫിസില്‍ പീഡനം നടന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഈ സംഭവം സംസ്ഥാനത്തുടനീളം സിപിഎമ്മിനെ പ്രചാരണ ആയുധമായി മാറും. ചെറുപ്പള്ളശ്ശേരി പീഡനത്തോടെപ്പം പി കെ ശശി എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണവും യുഡിഎഫ് ഉയര്‍ത്തികാട്ടുന്നുണ്ട്. അതേസമയം, പാര്‍ട്ടിക്കകത്തെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളാണ് ഈ പരാതിയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രതിയെന്ന ആരോപിക്കപ്പെടുന്നയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT