സൈനികരുടെ ജീവന്‍ വച്ച് മോദി രാഷ്ട്രീയം കളിക്കുന്നു: എം കെ ഫൈസി
എന്തു വില കൊടുത്തും അടുത്ത തിരഞ്ഞെടുപ്പില്‍ രാജ്യത്തു നിന്ന് മോദിയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തണമെന്നും എം കെ ഫൈസി പറഞ്ഞു

കണ്ണൂര്‍: അഞ്ചുവര്‍ഷം ഭരിച്ചിട്ടും എടുത്തുപറയാന്‍ ഒരു നേട്ടവുമില്ലെന്ന് ഉറപ്പായതിനാല്‍ സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നു എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എസ്ഡിപിഐ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടക്കുന്ന കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയ ജനദ്രോഹ നടപടികളും പശുവിന്റെ പേരിലുള്ള തല്ലിക്കൊലയുമെല്ലാം ജനങ്ങളെ ബിജെപി ഭരണത്തിന് എതിരാക്കിയിരിക്കുകയാണ്. 15 ലക്ഷം അക്കൗണ്ടിലെത്തുമെന്നും കള്ളപ്പണക്കാരെ പിടികൂടുമെന്നുമെല്ലാം പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഒന്നും നേടാനാവാതെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് യുദ്ധമെന്ന ഗിമ്മിക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതെല്ലാം രാഷ്ട്രീയ തന്ത്രമാണെന്ന് എല്ലാ രാഷ്ട്രീപ്പാര്‍ട്ടികള്‍ക്കും അറിയാം. എന്നാല്‍, എല്ലാവരും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മടിക്കുകയാണ്. സൈനികരുടെ ജീവത്യാഗം നടന്നപ്പോഴും രാഷ്ട്രീയപ്രസംഗങ്ങളില്‍ അഭിരമിക്കുകയാണ് മോദിയും ബിജെപിയും. സംഘപരിവാരത്തിന്റെ ദേശീയവാദം പൊള്ളയാണെന്നു തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ദിനംപ്രതി ഉണ്ടാവുന്നത്. വെറുപ്പും വിദ്വേഷവും മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഹിന്ദുത്വരാഷ്ട്രീയക്കാര്‍ക്ക് പാകിസ്താനുമായുള്ള യുദ്ധം തിരഞ്ഞെടുപ്പില്‍ അനിവാര്യമായി മാറിയിരിക്കുകയാണ്. യെദ്യൂരപ്പയെ പോലുള്ളവര്‍ പരസ്യമായി പറയുന്നതും ഇതാണ്. എന്തു വില കൊടുത്തും അടുത്ത തിരഞ്ഞെടുപ്പില്‍ രാജ്യത്തു നിന്ന് മോദിയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും പരാജയപ്പെടുത്തണമെന്നും എം കെ ഫൈസി പറഞ്ഞു. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എം കെ ഫൈസിയെ ജില്ലാ ആക്റ്റിങ് പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ പൊന്നാടയണിയിച്ചു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം സുഫീറ അലി അക്ബര്‍, വുമണ്‍ ഇന്ത്യ സംസ്ഥാന സമിതിയംഗം നഫീസത്തുല്‍ മിസ്‌രിയ, എസ്ഡിപിഐ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്്ദുല്‍ ജബ്ബാര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അമീന്‍ മാങ്കടവ്, ബഷീര്‍ കണ്ണാടിപ്പറമ്പ്, എ സി ജലാലുദ്ദീന്‍, എ ഫൈസല്‍, കെ മുഹമ്മദ് കുഞ്ഞി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നിയാസ് തറമ്മല്‍, ജില്ലാ സെക്രട്ടറി പി ടി വി ശംസീര്‍ സംബന്ധിച്ചു.
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT