Kerala

ചുഴലിക്കാറ്റ് സ്വാധീനം കേരളത്തിലും; അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിൽ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് റിപോർട്ട്.

ചുഴലിക്കാറ്റ് സ്വാധീനം കേരളത്തിലും; അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: ചുഴലിക്കാറ്റ് സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത 2-3 ദിവസങ്ങളിൽ ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരപ്രദേശങ്ങളിലും, തമിഴ്നാട്, കേരളം, മാഹി എന്നിവിടങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം ചില സ്ഥലങ്ങളിൽ നേരിയ മഴയും ലഭിച്ചേക്കും.

വരും ദിവസങ്ങളിൽ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് റിപോർട്ട്. ജനുവരി 21 വരെ കാലാവസ്ഥ മുന്നറിയിപ്പുകളൊന്നുമില്ല. കേരള, കർണാടക തീരങ്ങളിലെ മൽസ്യബന്ധന തൊഴിലാളികൾക്കും മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

അതേസമയം, കേരളത്തിൽ ഇന്ന് ഒരിടത്തും മഴ ലഭിച്ചില്ല. തൃശൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ താപനില സാധാരണയിലും ഉയർന്നതായിരുന്നു. ഇന്ന് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 19 ഡിഗ്രി സെൽഷ്യസ്.

Next Story

RELATED STORIES

Share it