Kerala

സാധനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട; റേഷന്‍കട ഇനി വീട്ടുമുറ്റത്ത്

അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് നടപ്പാവുക. പലചരക്ക് സാധനങ്ങള്‍ നിറച്ച വണ്ടിയില്‍ രണ്ട് ജീവനക്കാരുണ്ടാകും.

സാധനങ്ങള്‍ക്കായി ക്യൂ നില്‍ക്കേണ്ട; റേഷന്‍കട ഇനി വീട്ടുമുറ്റത്ത്
X

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ക്കായി ഇനി ക്യൂ നില്‍ക്കേണ്ട. സഞ്ചരിക്കുന്ന മൊബൈല്‍ റേഷന്‍ ഇനി വീട്ടുമുറ്റത്ത് എത്തും. അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളിലാണ് നടപ്പാവുക. പലചരക്ക് സാധനങ്ങള്‍ നിറച്ച വണ്ടിയില്‍ രണ്ട് ജീവനക്കാരുണ്ടാകും. വാഹനത്തിലെ ഇ-പോസ് മെഷീനില്‍ വിരലമര്‍ത്തി സാധനങ്ങള്‍ വാങ്ങാം.

ഒരു ദിവസം ആവശ്യമുള്ള റേഷന്‍ സാധനങ്ങളുമായിട്ടായിരിക്കും വണ്ടി പുറപ്പെടുക. വാഹനം എത്തുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുക. കൗണ്‍സിലര്‍മാര്‍, റെസിഡന്‍ഷ്യന്‍ അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാകും വണ്ടി നിര്‍ത്തേണ്ട സ്റ്റോപ്പുകള്‍ നിശ്ചയിക്കുക. വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതിനാല്‍ മൊബൈല്‍ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം അതേ മാസം മറ്റൊരിടത്ത് നിന്നുകൂടി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല.

Next Story

RELATED STORIES

Share it