Kerala

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് പരിക്ക്

ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു.

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ചൂടായി പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് പരിക്ക്
X

ആലപ്പുഴ: സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.

ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പുറത്തെടുത്ത് നിലത്തെറിയുകയായിരുന്നു. ഈ സമയത്താണ് അമലിന് പൊള്ളലേറ്റത്. തുടർന്ന് ഓട്ടോ ഡ്രൈവർമാരും, നാട്ടുകാരും ചേർന്ന് അമലിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.

Next Story

RELATED STORIES

Share it