'മിഴിവ്' 2022: ഓണ്‍ലൈന്‍ വീഡിയോ മല്‍സര വിജയികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയ 'മിഴിവ്- 2022' ഓണ്‍ലൈന്‍ വീഡിയോ മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രുതി ശ്രീശാന്ത്, വാഴക്കുളങ്ങര, ഓമശ്ശേരി, കോഴിക്കോട് ഒന്നാംസ്ഥാനവും, പ്രദീപ്കുമാര്‍ ടി.പി, മേല്‍വിളാകത്ത് വീട്, മരുതത്തൂര്‍, തിരുവനന്തപുരം രണ്ടാം സ്ഥാനവും, ഗിരീഷ്, ചേര്‍ത്തല, ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കു യഥാക്രമം ഒരു ലക്ഷം, 50,000, 25,000 രൂപ വീതമുള്ള കാഷ് അവാര്‍ഡുകളും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
പ്രശസ്ത സംവിധായകന്‍ ആര്‍ ശരത് ചെയര്‍മാനും, ദൂരദര്‍ശനിലെ സീനിയര്‍ കാമറാമാന്‍ ടി ഒ ഹെന്റി, എഴുത്തുകാരനായ ഡോ.എം.രാജീവ് കുമാര്‍, കവയിത്രി റോസ്‌മേരി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, വിജയഗാഥകള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള വീഡിയോകളാണ് മല്‍സരത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 7 വരെയാണ് വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ അവസരം നല്‍കിയത്. സമ്മാനവിതരണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
പ്രോത്സാഹന സമ്മാനങ്ങള്‍ നേടിയവര്‍:
1. ബൈജു.എസ്., ബൈജു നിവാസ്, ഉദിനൂര്‍, കാസര്‍ഗോഡ്.
2. മണികണ്ഠന്‍.ടി.ആര്‍, മണിമന്ദിരം, പാപ്പനംകോട്, തിരുവനന്തപുരം.
3. അനീഷ് ബാബു, അനീഷ് ഭവന്‍, നടുവിലക്കര, കൊല്ലം.
4. ഗൗരികൃഷ്ണ. യു.ആര്‍., നന്ദനം, മുട്ടട, തിരുവനന്തപുരം.
5. ശ്രീരാജ്.എസ്.ആര്‍., ലക്ഷ്മി നിവാസ്, മണക്കാട്, തിരുവനന്തപുരം.
6. ശ്യാം.എസ്., തൊടിയില്‍ വീട്, വക്കം, തിരുവനന്തപുരം.
7. മനുപ് കെ.ചന്ദ്രന്‍, കീഴൂര്‍, തൃശ്ശൂര്‍.
8. ശ്രീജിത്ത് കണ്ണോത്ത്, കാട്ടിലെപറമ്പ്, കിഴുതാലി, കണ്ണൂര്‍.
9. ഷമീര്‍ പതിയശ്ശേരി, കുട്ടിക്കാട്ട് ഹൗസ്, പത്താഴക്കാട്, തൃശ്ശൂര്‍.
10. വിനു.കെ.ജോണ്‍, കളരിക്കല്‍ ഹൗസ്, പനങ്ങാട്, എറണാകുളം.
RELATED STORIES
മാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT