Kerala

ആയുധങ്ങള്‍ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം അട്ടിമറിക്കപ്പെടും; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായതുകൊണ്ട് ഒരു പക്ഷെ എന്‍ഐഎയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അറിയുന്നതുകൊണ്ടാണു കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ആയുധങ്ങള്‍ കാണാതായ സംഭവം: എന്‍ഐഎ അന്വേഷണം അട്ടിമറിക്കപ്പെടും; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
X

കോഴിക്കോട്: കേരള പോലിസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന പ്രത്യേക ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനായതുകൊണ്ട് ഒരു പക്ഷെ എന്‍ഐഎയുടെ അന്വേഷണത്തെ പോലും അദ്ദേഹത്തിന് തടസ്സപ്പടുത്താനാവും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അറിയുന്നതുകൊണ്ടാണു കേന്ദ്ര ഏജന്‍സി അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതെന്നും മുല്ലപ്പള്ളി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മാവോവാദി സാഹിത്യം കൈവശം വച്ചതിന്റെ പേരില്‍ രണ്ടുചെറുപ്പക്കാര്‍ക്കെതിരേ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍, തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തില്‍ ഡിജിപിക്കെതിരേ യുഎപിഎ ചുമത്തണം. ബെഹ്‌റയുടെ നിയമനത്തിനു മോദി പ്രത്യേക താല്‍പര്യമെടുത്തതും ബെഹ്‌റയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതും ചേര്‍ത്തുവായിക്കണം. മോദിയുമായുള്ള അന്തര്‍ധാര എന്താണെന്നു വെളിപ്പെടുത്താന്‍ പിണറായി തയ്യാറാവണം. മോദിയെ പ്രീതിപ്പെടുത്താനാണു പിണറായി ഡിജിപിയെ ന്യായീകരിക്കുന്നത്. ഡിജിപിയും നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് മുമ്പും പറഞ്ഞതാണ്.

ഇത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍. ഇത്ര ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ലാഘവത്തോടെ കാണുന്നത് മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ ഒളിക്കാനുള്ളതുകൊണ്ടാണ്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നതു മുഖ്യമന്ത്രിയാണോ ഡിജിപിയാണോ എന്നു വ്യക്തമാക്കണം. കേന്ദ്രത്തെ ഭയപ്പെടുകയാണ് മുഖ്യമന്ത്രി. ഡിജിപി പറയുന്നതുകേട്ടു തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി മാറി. 16നുശേഷം വിഷയത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it