Kerala

കേരളത്തില്‍ നിന്നും കഴിഞ്ഞവര്‍ഷം കാണാതായത് 12,453 പേര്‍

ആളുകളെ കാണാതാവുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും സ്ത്രീകളേയും കുട്ടികളേയും കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്.

കേരളത്തില്‍ നിന്നും കഴിഞ്ഞവര്‍ഷം കാണാതായത് 12,453 പേര്‍
X

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം കാണാതായത് 12,453 പേരെ. ഇവരില്‍ 11,761 പേരെ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളുമാണ്. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളും ഉള്‍പ്പെടുന്നു.

ആളുകളെ കാണാതാവുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും(791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി. ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലിസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തി.

കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം സിറ്റി- 618, 585. തിരുവനന്തപുരം റൂറല്‍- 1258, 1125. കൊല്ലം സിറ്റി - 759, 721. കൊല്ലം റൂറല്‍ - 814, 767. പത്തനംതിട്ട - 744, 717. ആലപ്പുഴ - 930, 920. ഇടുക്കി - 505, 458. കോട്ടയം - 774, 753. കൊച്ചി സിറ്റി - 513, 489. എറണാകുളം റൂറല്‍ - 779, 715. തൃശ്ശൂര്‍ സിറ്റി- 741, 712. തൃശ്ശൂര്‍ റൂറല്‍ - 695, 671. പാലക്കാട് - 856, 821. മലപ്പുറം - 642, 601. കോഴിക്കോട് സിറ്റി - 403, 379. കോഴിക്കോട് റൂറല്‍ - 651, 633. വയനാട് - 244, 225. കണ്ണൂര്‍- 503, 473. കാസര്‍കോഡ്- 299, 279. റെയില്‍വേ - 25, 22.


Next Story

RELATED STORIES

Share it