Kerala

മട്ടന്നൂരില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂരില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി
X

കണ്ണൂര്‍: മട്ടന്നൂര്‍ മരുതായില്‍ ഇന്നലെ കാണാതായ വയോധികയെ വീടിനടുത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലാങ്കരി സ്വദേശി ടി കെ നബീസയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

പറമ്പില്‍ ചക്ക പറിയ്ക്കാന്‍ പോയതാണെന്നാണ് സംശയം. തോട്ടിയുമായി വീണുകിടന്ന നിലയിലായിരുന്നു മൃതദേഹം. മട്ടന്നൂര്‍ പോലിസെത്തി മൃതദേഹം മാറ്റുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നും ദുരൂഹതയില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.







Next Story

RELATED STORIES

Share it