Kerala

'മിന്നല്‍ മുരളി ' സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ മുഖ്യപ്രതി രതീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.മിന്നല്‍ മുരളി സിനിമയ്ക്കായി കാലടയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറയ്ക്കുന്നുവെന്നാരോപിച്ച് എഎച്ച് പി പ്രവര്‍ത്തകരായ അഞ്ചംഗ സംഘം തകര്‍ത്തത്

മിന്നല്‍ മുരളി  സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം
X

കൊച്ചി: 'മിന്നല്‍ മുരളി ' എന്ന സിനിമയുടെ സെറ്റിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ മുഖ്യപ്രതി രതീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം.മിന്നല്‍ മുരളി സിനിമയ്ക്കായി കാലടയില്‍ നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് കാലടി മഹാദേവ ക്ഷേത്രത്തിന്റെ കാഴ്ച മറയക്കുന്നുവെന്നാരോപിച്ച് എഎച്ച് പി പ്രവര്‍ത്തകരായ അഞ്ചംഗ സംഘം തകര്‍ത്തത്.സെറ്റ് പൊളിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

എറണാകുളം റൂറല്‍ ജില്ലാ പോലിസ് എസ് പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന വാഹനം മലയാറ്റൂര്‍ റോഡില്‍ നിന്നും പോലിസ് കണ്ടെടുത്തു സോഫിയാ പോള്‍ നിര്‍മ്മിച്ച് ടൊവിനോ തോമസ് നായകനാകുന്ന സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്. മാര്‍ച്ചില്‍ ആണ് സെറ്റ് നിര്‍മ്മിച്ചത്. ലോക് ഡൗണ്‍ കാരണം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ് പി പറഞ്ഞു.

Next Story

RELATED STORIES

Share it