Kerala

മന്ത്രി വി അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി

നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാരിനുള്ളത്.

മന്ത്രി വി അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി
X

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിച്ചു.

വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് കായിക- വഖ്ഫ് വകുപ്പ് മന്ത്രി പറഞ്ഞു. ഈ യോഗത്തിൽ സമസ്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ചർച്ചയിൽ മന്ത്രിയെ അറിയിച്ചു.

നിയമനം പി എസ് സിക്ക് വിടുന്നതിലൂടെ സ്വജനപക്ഷപാതിത്വവും പിൻവാതിൽ നിയമനവും തടയാമെന്ന സദുദ്ദേശം മാത്രമാണ് സർക്കാരിനുള്ളത്. ഏതെങ്കിലും വിഭാഗത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന സമീപനം സർക്കാരിനില്ല. വഖ്ഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് തങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനുള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.

Next Story

RELATED STORIES

Share it