Kerala

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയന്‍ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്ന് തോമസ് ഐസക്

പരിമിതമായ സ്ഥലത്തു കച്ചവടത്തിന് പ്രാധാന്യം നല്‍കാതെ സംരംഭക സൗഹൃദമെന്ന ആശയത്തില്‍ ഊന്നിയ പവലിയന്‍ ആകര്‍ഷണീയമാണെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വ്യാപാരമേള:  കേരള പവലിയന്‍ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്ന് തോമസ് ഐസക്
X

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരളത്തിന്റെ പവലിയന്‍ ഒരുക്കുന്നത് വികസനത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ന്യൂഡല്‍ഹി പ്രഗതിമൈതാനിയില്‍ അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളപവലിയന്‍ സന്ദര്‍ശിയക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ സംരംഭകര്‍ക്ക് എങ്ങനെതുണയേകുന്നു എന്ന് പവലിയന്‍ വിവരിക്കുന്നുണ്ട് . പരിമിതമായ സ്ഥലത്തു കച്ചവടത്തിന് പ്രാധാന്യം നല്‍കാതെ സംരംഭക സൗഹൃദമെന്ന ആശയത്തില്‍ ഊന്നിയ പവലിയന്‍ ആകര്‍ഷണീയമാണെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാന്‍ സ്റ്റാളില്‍ സ്ഥാപിച്ചിട്ടുള്ള നൂതനമായ ത്രീ ഡി ഹോളോ ഗ്രാമിന്റെ പ്രവര്‍ത്തനവും കുടുംബശ്രീ, സാഫ് സ്റ്റാളുകളിലെ ഉല്‍പ്പന്നങ്ങളെകുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു.

പവലിയന്റെ നടുത്തളത്തില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫി പോയന്റില്‍ എല്ലാരോടുമൊത്തു ഫോട്ടോയെടുത്തശേഷമാണു മന്ത്രി മടങ്ങിയത്. പവലിയന്റെ നോഡല്‍ ഓഫിസറായ ഇന്ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‌സ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍, പവലിയന്‍ ഡയറക്ടര്‍ എന്‍ പി സന്തോഷ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ തോമസ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.




Next Story

RELATED STORIES

Share it