Kerala

ഭൂതത്താന്‍കെട്ട് ചെറുകിട വൈദ്യുത പദ്ധതി 2020 ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി എം എം മണി

പവര്‍ഹൗസ് നിര്‍മ്മാണവും ചാനല്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്.പദ്ധതിയിലൂടെ 24 മെഗാവാട്ട് വൈദ്യുത പദ്ധതി ഉത്പാദിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും 2020 മാര്‍ച്ച് മാസത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭൂതത്താന്‍കെട്ട് ചെറുകിട വൈദ്യുത പദ്ധതി 2020 ല്‍  കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി എം എം മണി
X

കൊച്ചി: ഇടമലയാര്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായി ഭൂതത്താന്‍കെട്ടില്‍ നിര്‍മ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.നിലവില്‍ ഇവിടെ നടക്കുന്ന സിവില്‍, ഇലക്ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും പദ്ധതി വേഗത്തില്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എം.എല്‍.എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പവര്‍ഹൗസ് നിര്‍മ്മാണവും ചാനല്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. ഇതിന്പുറമേ ടെയില്‍ റേസ് ചാനലുകളുടെ നിര്‍മ്മാണം ഭൂരിഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. സ്വിച്ച് യാര്‍ഡ് നിര്‍മ്മാണം പുരോഗതിയിലാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കുന്നതോടൊപ്പം ഈ വര്‍ഷം തന്നെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ ഭാഗമായി 3ഃ8 മെഗാവാട്ട് ശേഷിയുള്ള ബള്‍ബ് ടൈപ്പ് ടര്‍ബൈന്‍ സ്ഥാപിക്കല്‍, 8 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ജനറേറ്റര്‍ സ്ഥാപിക്കല്‍, 10 എം.വി.എ സ്ഥാപിത ശേഷിയുള്ള മൂന്ന് ജനറേറ്റര്‍ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍, വൈദ്യുതി പ്രസരണത്തിന് ആവശ്യമായ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതിയിലൂടെ 24 മെഗാവാട്ട് വൈദ്യുത പദ്ധതി ഉത്പാദിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും 2020 മാര്‍ച്ച് മാസത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യുവാന്‍ സാധിക്കുമെന്നും മന്ത്രി എം എം മണി കൂട്ടി ചേര്‍ത്തു.

Next Story

RELATED STORIES

Share it