ബന്ധുനിയമന പരാതി ലോകായുക്തയില്‍; ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാവണം
BY SDR6 Feb 2019 7:34 AM GMT

X
SDR6 Feb 2019 7:34 AM GMT
തിരുവനന്തപുരം: മന്ത്രി കെ ടി ജലിലിനെതിരായ ബന്ധുനിയമന കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാവാന്‍ ലോകായുക്തയുടെ നിര്‍ദേശം. കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ഹാജരാവണം. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നല്‍കിയ ഹരജിയിലാണ് നിര്‍ദ്ദേശം. തവനൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഹരജി നല്‍കിയത്.
കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാവുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയെ അറിയിച്ചു. ഹരജി ഫയലില്‍ സ്വീകരിക്കുന്നതില്‍ വാദത്തിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT