Kerala

മന്ത്രി എം എം മണിയെ വെട്ടിലാക്കി റവന്യൂമന്ത്രി; രാജാക്കാട് ബാങ്കിന് ഭൂമി നൽകിയത് നിയമവിധേയമല്ല

ഡാം പരിസരത്തെ സർക്കാരിന്റെ 21 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകിയത്.

മന്ത്രി എം എം മണിയെ വെട്ടിലാക്കി റവന്യൂമന്ത്രി; രാജാക്കാട് ബാങ്കിന് ഭൂമി നൽകിയത് നിയമവിധേയമല്ല
X

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ മരുമകൻ പ്രസിഡന്റായ രാജാക്കാട് ബാങ്കിന് പൊൻമുടി ഡാം പരിസരത്തെ കെഎസ്ഇബി കൈവശഭൂമി പാട്ടത്തിന് നൽകിയത് നിയമവിധേയമല്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡാം പരിസരത്തെ സർക്കാരിന്റെ 21 ഏക്കർ പുറമ്പോക്ക് ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നൽകിയത്. ഇത് നിമയവിധേയമല്ലെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

എന്നാൽ, റവന്യൂ മന്ത്രിയുടെ ഈ വാദങ്ങളെ തള്ളുന്നതാണ് വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ നൽകിയ ഉത്തരം. നേരത്തെ ഇതു സംബന്ധിച്ച ചോദ്യത്തിന് ഭൂമി പാട്ടത്തിന് നൽകിയിട്ടില്ലെന്നാണ് മന്ത്രി മണി മറുപടി നൽകിയത്. ഭൂമി കൈമാറ്റത്തിന് റവന്യൂ വകുപ്പിന്റെ അനുമതി നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ചോദ്യം ബാധകമല്ലെന്നും മന്ത്രി മറുപടി നൽകിയിരുന്നു.

Next Story

RELATED STORIES

Share it