മുട്ടിൽ മരംകൊള്ള കേസിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന വാദവുമായി മന്ത്രി എ കെ ശശീന്ദ്രൻ
വിഷയത്തിൽ വനം വകുപ്പിന്റെ റിപോർട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ള കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മരംകൊള്ള വിവാദവുമായി ബന്ധപ്പെട്ട് വനം കൺസർവേറ്റർ എൻടി സാജനെതിരേ തെളിവുണ്ടെങ്കിൽ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുർബലപ്പെടുത്തും. അതിനാൽ മരംകൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോർട്ട് വന്ന ശേഷമേ നടപടിയെടുക്കൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വിഷയത്തിൽ വനം വകുപ്പിന്റെ റിപോർട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വനംവകുപ്പിന്റെ റിപോർട്ടിനെ മറികടന്ന് മറ്റൊരു റിപോർട്ട് വരാൻ സാധ്യതയില്ല. കേസിൽ ധർമടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സർക്കാർ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുട്ടിൽ മരംകൊള്ളക്കേസിൽ കൺസർവേറ്ററായ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ ടി സാജനെതിരേ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എപിസിസിഎഫ് റിപോർട്ടിന്മേൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കുകയാണ്. മരംകൊള്ളക്കേസിൽ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന എൻ ടി സാജന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് എപിസിസിഎഫ് റിപോർട്ടിൽ പറയുന്നത്.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMT