Kerala

സംസ്ഥാനത്ത് ബസ് ചാർജ് മിനിമം 10 രൂപയാക്കാൻ ശുപാർശ

കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് വർധന. ചാർജ് വർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

സംസ്ഥാനത്ത് ബസ് ചാർജ് മിനിമം 10 രൂപയാക്കാൻ ശുപാർശ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് മിനിമം 10 രൂപയാക്കാൻ ശുപാർശ. ചാർജ് വർധന പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെതാണ് ശുപാർശ. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് കൈമാറി.

അഞ്ചു കിലോമീറ്ററിന് എട്ടു രൂപയാണ് നിലവിൽ. അതിനു ശേഷമുള്ള ഓരോ രണ്ടര കിലോ മീറ്ററിനും രണ്ട്‌ രൂപ വീതം വർധിപ്പിക്കാം. വിദ്യാർഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് വർധന. ചാർജ് വർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

കൊവിഡിനെ തുടർന്ന് ബസ് ചാർജ് നേരത്തെ 50 ശതമാനം വർധിപ്പിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ കൊണ്ടു പോകണം എന്ന നിബന്ധനയോടെയായിരുന്നു അത്. പിന്നീട് സർക്കാർ നിബന്ധന ഒഴിവാക്കി. തുടർന്ന് ചാർജ് വർധനയും പിൻവലിച്ചു. ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മീഷനോട് റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

ബസ് ചാർജ് വര്‍ധനവില്‍ അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിന്‍റേതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് ഗതാഗത വകുപ്പ് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കൊവിഡ് കാലത്തേക്ക് മാത്രമായിരിക്കും വർധന. സ്ഥിരമായി നിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥി സംഘടനകൾ ഉൾപ്പടെയുള്ളവരുമായി ചർച്ച ആവശ്യമാണ്. ഇടക്കാല റിപ്പോർട്ടാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സമർപ്പിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it