Kerala

കൊവിഡ് : മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റേജ് പരിപാടികള്‍ക്ക് അനുമതി നല്‍കണം: മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ മറ്റു തൊഴിലിടങ്ങള്‍ തുറന്നുകൊടുത്ത സാഹചര്യത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചും പ്രതിരോധനടപടികള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടും സ്റ്റേജ്്്പരിപാടികള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന മിമിക്രി കലാകാരന്‍മാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി

കൊവിഡ് : മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റേജ് പരിപാടികള്‍ക്ക് അനുമതി നല്‍കണം: മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍
X

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റേജ് പരിപാടികള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മിമിക്രി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ മറ്റു തൊഴിലിടങ്ങള്‍ തുറന്നുകൊടുത്ത സാഹചര്യത്തില്‍ ആളുകളുടെ എണ്ണം നിയന്ത്രിച്ചും പ്രതിരോധനടപടികള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടും സ്റ്റേജ്്്പരിപാടികള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന മിമിക്രി കലാകാരന്‍മാരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

സ്റ്റേജ് പരിപാടികള്‍ കൊണ്ടുമാത്രം ഉപജീവനം കഴിച്ചിരുന്ന കലാകാരന്മാരെ സഹായിക്കാന്‍ ഈ കാലങ്ങളില്‍ അസോസിയേഷന്‍ പരമാവധി ശ്രമിച്ചിരുന്നു.മിമിക്രിയില്‍ നിന്ന് സിനിമയിലും ടിവിയിലും എത്താന്‍ സാധിച്ച കലാകാരന്‍മാരാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന കൂടെയുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മുന്നിട്ടിറങ്ങിയിരുന്നത്. 2018ലെ പ്രളയം മുതല്‍ നഷ്ടപ്പെട്ട സ്റ്റേജ് പരിപാടികള്‍ 2019ലെ പ്രളയം മൂലവും ഈ വര്‍ഷം കൊവിഡിനെ തുടര്‍ന്നും തിരിച്ചു പിടിക്കാന്‍ ആയിട്ടില്ല. ക്ഷേത്ര ഉല്‍സവ സീസണുകളിലും പള്ളിപ്പെരുന്നാള്‍ നാളുകളിലുമാണ് മിമിക്രി കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചിരുന്നത്. ആഘോഷങ്ങളില്ലാതെ ഉല്‍സവം നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയതോടെ ഭാവി പൂര്‍ണ്ണമായും ഇരുളടഞ്ഞ സ്ഥിതിയിലാണ് മിമിക്രി കലാകാരന്‍മാരെന്നും അതുകൊണ്ടുതന്നെ ഈ തീരുമാനം പുനഃപരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു .

സംഗീത നാടക അക്കാദമി മിമിക്രിയെ കലയായി അംഗീകരിച്ച് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നുള്ള യാതൊരുവിധ ആനുകൂല്യങ്ങളും അംഗീകാരവും മിമിക്രി കലാകാരന്മാര്‍ക്ക് ലഭിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.സംസ്ഥാനത്തെ മിമിക്രി കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സൊ സാമ്പത്തിക സഹായമൊ ഏര്‍പ്പെടുത്തണം, കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യത്തോടെ വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും മിമിക്രി ആര്‍ട്ടിസ്റ്റ്സ്് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ നാദിര്‍ഷ, രമേശ് പിഷാരടി ,സാജു നവോദയ ,കെ എസ് പ്രസാദ്,കലാഭവന്‍ ഷാജോണ്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it