Kerala

കല്ലായിയില്‍ ബൈക്കിന് മുകളില്‍ മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു

കല്ലായിയില്‍ ബൈക്കിന് മുകളില്‍ മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു
X

കോഴിക്കോട്: കല്ലായിയില്‍ ബൈക്കിന് മുകളില്‍ മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിതാ നിവാസില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കല്ലായി പാലത്തില്‍ ഉച്ചയ്ക്കു ഒന്നോടെയാണ് അപകടം. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മകള്‍ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കില്‍ വരുമ്പോള്‍ മരം കടപുഴകി മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തൊട്ടുപിന്നാലെ യുണ്ടായിരുന്ന ഓട്ടോ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. മരം റോഡില്‍ നിന്ന് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.



Next Story

RELATED STORIES

Share it