മീപ്പുഗുരി സാബിത്ത് വധക്കേസില്‍ ഇന്ന് വിധി പറയും
2013 ജൂലൈ ഏഴിനു രാവിലെ 11.30ഓടെ നുള്ളിപ്പാടി ജെപി കോളനി പരിസരത്താണ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ പോവുന്നതിനിടെ ഏഴംഗ സംഘം തടഞ്ഞുനിര്‍ത്തി സാബിത്തി(18)നെ കുത്തിക്കൊലപ്പെടുത്തിയത്

കാസര്‍കോട്: സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ മീപ്പുഗിരി സാബിത്ത് കൊലക്കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. വിചാരണ പൂര്‍ത്തിയായ കേസ് ഫെബ്രുവരി 26ന് വിധി പറയാനിരുന്നതാണെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2013 ജൂലൈ ഏഴിനു രാവിലെ 11.30ഓടെ നുള്ളിപ്പാടി ജെപി കോളനി പരിസരത്താണ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ പോവുന്നതിനിടെ ഏഴംഗ സംഘം തടഞ്ഞുനിര്‍ത്തി സാബിത്തി(18)നെ കുത്തിക്കൊലപ്പെടുത്തിയത്. ബൈക്കോടിച്ച സാബിത്തിനെ കൊലപ്പെടുത്തുകയും സഹയാത്രികന്‍ മീപ്പുഗിരിയിലെ റഈസിനെ(23) ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ 17കാരന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ജെ പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന(21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ്(22), 17കാരന്‍, ജെ പി കോളനിയിലെ എസ് കെ നിലയത്തില്‍ സചിന്‍ കുമാര്‍ എന്ന സചിന്‍(22), കേളുഗുഡ്ഡെയിലെ ബി കെ പവന്‍ കുമാര്‍(30), കൊന്നക്കാട് മാലോം കരിമ്പിലിലെ ധനഞ്ജയന്‍(28), ആര്‍ വിജേഷ്(23) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംഘപരിവാര പ്രവര്‍ത്തകരായ പ്രതികള്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണു കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. പ്രതികളെ ദൃക്‌സാക്ഷിയായ റഈസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. ഡിവൈഎസ്പി മോഹനചന്ദ്രന്‍ നായര്‍, സിഐ സുനില്‍കുമാര്‍, എസ്‌ഐ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.
RELATED STORIES
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്...
2 April 2023 7:47 AM GMTസന്ദര്ശക വിസയില് നിയന്ത്രണം ഏര്പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTപശുവിന്റെ പേരില് വീണ്ടും കൊലപാതകം; കര്ണാടകയില് കന്നുകാലി...
2 April 2023 4:22 AM GMTവേളാങ്കണി തീര്ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMT