Kerala

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം ഇന്നുമുതല്‍

ഈ മാസം 12ന് വൈകീട്ട് നാലിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം ഇന്നുമുതല്‍
X

തിരുവനന്തപുരം: ഇക്കൊല്ലത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള സീറ്റ് അലോട്ട്മെന്റ് ഇന്നലെ വൈകീട്ട് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 12നകം ഓണ്‍ലൈനിലോ സംസ്ഥാനത്തെ ഏതെങ്കിലും പോസ്റ്റ് ഓഫിസിലൂടെയോ ഫീസ് അടച്ച് കോളജുകളില്‍ പ്രവേശനം നേടണം. ഈ മാസം 12ന് വൈകീട്ട് നാലിനുള്ളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്മെന്റും ഹയര്‍ ഓപ്ഷനുകളും റദ്ദാകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ 12നു നാലിനകം ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്മെന്റ് സംവിധാനത്തിലൂടെ അറിയിക്കണമെന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ അറിയിച്ചു.

അതേസമയം, അഖിലേന്ത്യാ ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കോളജില്‍ ചേരാനുള്ള അവസരം ഇന്നലെ വൈകീട്ട് അവസാനിച്ചു. രണ്ടാം അലോട്ട്മെന്റിനായുള്ള രജിസ്ട്രേഷന്‍ ഇന്നു മുതല്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെയാണ്. വ്യാഴാഴ്ച ഉച്ചക്ക് 12 വരെ ഫീസടക്കാം. 12ന് വൈകീട്ട് മൂന്ന് വരെ ചോയ്സ് ലോക്കിങ് നടത്താം. 15ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 15 മുതല്‍ 22 വരെ കോളജുകളില്‍ പ്രവേശനം നേടാം. കേന്ദ്ര/കല്‍പിത സര്‍വകലാശാലകള്‍/ ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന നടപടികളും ഇതേ സമയക്രമത്തില്‍ തന്നെയാണ് നടക്കുന്നത്.

എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനായി ബ്രാഞ്ച് അടിസ്ഥാനത്തിലുള്ള സമയക്രമവും കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമ്പതിന് രാവിലെ 9.30 മുതല്‍: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഫുഡ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്, ഡെയറി ടെക്നോളജി. ഒമ്പതിന് ഉച്ചക്ക് 1.30 മുതല്‍: അപ്ലൈഡ് ഇലക്ട്രോണിക്സ്, കെമിക്കല്‍ എന്‍ജിനീയറിങ്, പോളിമര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്.10ന് രാവിലെ 9.30: സിവില്‍, നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിങ്, ഫുഡ് ടെക്നോളജി, ആര്‍കിടെക്ചര്‍ (ഗവ. കോളജുകള്‍), ബയോടെക്നോളജി ആന്‍ഡ് ബയോകെമിക്കല്‍ എന്‍ജിനീയറിങ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍.ഉച്ചക്ക് 1.30: കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എയ്റോനോട്ടിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഫുഡ് സയന്‍സ് ടെക്നോളജി.11ന് 9.30: മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ പ്രൊഡക്ഷന്‍, ബയോടെക്നോളജി, സേഫ്റ്റി ആന്‍ഡ് ഫയര്‍, മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍. ഉച്ചക്ക് 1.30: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, പ്രിന്റിങ് ടെക്നോളജി, മെക്കട്രോണിക്സ്, മെറ്റലര്‍ജി, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍. നിശ്ചിത തിയ്യതികളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് 12ന് വൈകീട്ട് മൂന്ന് വരെ ബന്ധപ്പെട്ട കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം നേടാം.

Next Story

RELATED STORIES

Share it