സഭയ്ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ മീഡിയ കമ്മീഷന്
സഭയുടെ കീഴിലെ മുഴുവന്‍ മെത്രാന്മാരും പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്ന സിനഡിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാന്‍ ചില തല്പരകക്ഷികള് ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിനഡ് ചൂണ്ടിക്കാട്ടി.

കൊച്ചി: സമൂഹമാധ്യമങ്ങളിലുടെ കത്തോലിക്കാ സഭയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സീറോ മലബാര്‍ സഭ മീഡിയാ കമ്മീഷനു രൂപം നല്കി. സഭയുടെ കീഴിലെ മുഴുവന്‍ മെത്രാന്മാരും പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്ന സിനഡിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാന്‍ ചില തല്പരകക്ഷികള് ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സിനഡ് ചൂണ്ടിക്കാട്ടി.
വിവരസാങ്കേതികമേഖലയില്‍ വിദഗ്ധരായ വിശ്വാസികളെ ഉള്‍പ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയാണ് മീഡിയ കമ്മീഷന്റെ ലക്ഷ്യം. ഒപ്പം മീഡിയാ രംഗത്തു സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങള്‍ നല്‍കാനും മീഡിയാ കമ്മീഷന് നേതൃത്വം നല്‍കും. സഭയുടെ വിവിധ മാധ്യമപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മീഡിയ കമ്മീഷനു ചുമതലയുണ്ടാവും. മീഡിയ കമ്മീഷന് ചെയര്‍മാനായി തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റിയന് വാണിയപ്പുരയ്ക്കല്‍ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരമായി ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട് എന്നിവരെ സിനഡ് തിരഞ്ഞെടുത്തു. ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജര്‍ ആര്‍ച്ച് ബിഷപ് നോമിനേറ്റു ചെയ്തു.
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT