Kerala

മാധ്യമവിലക്ക്: ഫാഷിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് മുല്ലപ്പള്ളി

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നായ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം തകര്‍ക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം.

മാധ്യമവിലക്ക്: ഫാഷിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് രണ്ടുദിവസത്തെ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഫാഷിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെടുകയെന്നാല്‍ ഒരു ജനതയുടെ വായ് മൂടിക്കെട്ടുകയെന്നാണ് അര്‍ഥം. നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ മാധ്യമവിലക്ക്.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നായ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം തകര്‍ക്കാനുള്ള ഏത് ശ്രമവും ചെറുത്ത് പരാജയപ്പെടുത്തണം. മോദി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. മാധ്യമവിലക്കിനെ കെപിസിസി ശക്തമായി അപലപിക്കുന്നു. ഫാഷിസത്തിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it