Kerala

മാര്‍പ്പാപ്പയുടെ അബൂദബി സമ്മേളനത്തില്‍ 1,35,000 പേര്‍ പങ്കെടുക്കും

പങ്കെടുക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയും ടിക്കറ്റും കൊണ്ടുവരണം

മാര്‍പ്പാപ്പയുടെ അബൂദബി സമ്മേളനത്തില്‍ 1,35,000 പേര്‍ പങ്കെടുക്കും
X

അബൂദബി: ആഗോള കാത്തോലിക്ക സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ സംഘാടകര്‍ ഒരുങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനായി അടുത്ത മാസം മൂന്നിനാണ് മാര്‍പ്പാപ്പ അബൂദബിയില്‍ വിമാനം ഇറങ്ങുന്നത്. ഫെബ്രവരി 5ന് അബൂദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തില്‍ 135,000 പേര്‍ പങ്കെടുക്കും. ഗ്രൗണ്ടിന് സമീപത്തുള്ള റോഡുകള്‍ വിട്ടുകൊടുത്ത് സന്ദര്‍ശകര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് നാഷനല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു. രാവിലെ 10.30 നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനായി വിവിധ എമിറേറ്റുകളില്‍ നിന്നായി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയും ടിക്കറ്റും കൊണ്ടുവരണം. മാര്‍പ്പാപ്പയുടെ ഫ്രഞ്ചിലുള്ള പ്രസംഗം ഇഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പൊതുജനങ്ങളെ കേള്‍പ്പിക്കും. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമിന്റെ അധ്യക്ഷതയില്‍ അബൂദബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ നടക്കുന്ന മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് സമ്മേളനത്തിലും ഫൗണ്ടേഴ്‌സ് മെമ്മേറിയലില്‍ നടക്കുന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തിലും മാര്‍പ്പാപ്പ പങ്കെടുക്കും.




Next Story

RELATED STORIES

Share it