Kerala

മര്‍കസ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മര്‍കസ് അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: ദേശീയ മുഖ്യധാരയില്‍നിന്ന് ചരിത്രപരമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടവരെ കൈപ്പിടിച്ചുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് മര്‍കസ് സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്നെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3,000 കോടി മുതല്‍ മുടക്കില്‍ വിദ്യാഭ്യാസവും ഗവേഷണവും ചരിത്ര സംരക്ഷണവും പാര്‍പ്പിടവും ചികില്‍സയും വാണിജ്യവും ഉള്‍ക്കൊള്ളുന്ന നോളജ് മഹാനഗരി ഒരുക്കുന്ന മര്‍കസ്, ജ്ഞാനം പകരുന്നതിലും പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ശോഭനീയമായി നിലകൊള്ളുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹക്കിം അസ്ഹരി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസലാം, എംഎല്‍എമാരായ ജോര്‍ജ് എം തോമസ്, പി ടി എ റഹിം, റസ്സാഖ് കാരാട്ട്, സ്വാമി തച്ചോലത്ത് ഗോപാലന്‍, ഫാദര്‍ ബെന്നി മുണ്ടനാട്ട്, മോഹനന്‍ മാസ്റ്റര്‍, ഹബീബ് തമ്പി, വി കെ ഹുസൈന്‍കുട്ടി, അലിക്കുഞ്ഞി മുസ്‌ല്യാര്‍, ലുഖ്മാന്‍ പാഴൂര്‍, അമീര്‍ ഹസന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it