Kerala

ചരിത്രതീരുമാനവുമായി മാറാക്കര പഞ്ചായത്ത്; കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് 5,000 രൂപ

ചരിത്രതീരുമാനവുമായി മാറാക്കര പഞ്ചായത്ത്; കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് 5,000 രൂപ
X

കാടാമ്പുഴ: മാറാക്കര ഗ്രാമപ്പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി മരണപ്പെടുന്നവരുടെ കുടുംബത്തിന് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും 5,000 രൂപ നല്‍കാന്‍ മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

പഞ്ചായത്ത് പരിധിയില്‍ താമസിച്ചിരുന്ന സര്‍ക്കാറിന്റെ ഔദ്യോഗിക മരണകണക്കുകളില്‍ രേഖപ്പെടുത്തിയ വ്യക്തികളുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയില്‍നിന്നും പണം ലഭിക്കുക. പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.

ദുരിതാശ്വാസ നിധിയില്‍നിന്ന് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി പി സജ്‌ന അറിയിച്ചു.

Next Story

RELATED STORIES

Share it