Big stories

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: താല്‍പര്യമറിയിച്ച് 13 കമ്പനികള്‍; പുനരധിവാസത്തിന് ഇന്നുകൂടി അപേക്ഷിക്കാം

ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് 13 കമ്പനികള്‍ ടെന്‍ഡറുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ടെന്‍ഡര്‍ ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് ഐഐടി ഉള്‍പ്പെടെയുള്ള വിദഗ്ധസംഘങ്ങളുമായി നഗരസഭ ചര്‍ച്ച നടത്തും. ടെന്‍ഡറുകള്‍ സമര്‍പ്പിച്ച കമ്പനികളുടെ വിശദാംശങ്ങളടക്കം സര്‍ക്കാരിനും നഗരസഭ റിപോര്‍ട്ട് നല്‍കും.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: താല്‍പര്യമറിയിച്ച് 13 കമ്പനികള്‍; പുനരധിവാസത്തിന് ഇന്നുകൂടി അപേക്ഷിക്കാം
X

കൊച്ചി: സുപ്രിംകോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുമായി നഗരസഭ മുന്നോട്ട്. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനായി 13 കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി നഗരസഭ വ്യക്തമാക്കി. കമ്പനികള്‍ സമര്‍പ്പിച്ച ടെന്‍ഡറുകള്‍ നഗരസഭ ഇന്ന് തുറന്ന് പരിശോധിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള തിയ്യതി തിങ്കളാഴ്ച അവസാനിച്ചിരുന്നു.

ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് 13 കമ്പനികള്‍ ടെന്‍ഡറുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ടെന്‍ഡര്‍ ആര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് ഐഐടി ഉള്‍പ്പെടെയുള്ള വിദഗ്ധസംഘങ്ങളുമായി നഗരസഭ ചര്‍ച്ച നടത്തും. ടെന്‍ഡറുകള്‍ സമര്‍പ്പിച്ച കമ്പനികളുടെ വിശദാംശങ്ങളടക്കം സര്‍ക്കാരിനും നഗരസഭ റിപോര്‍ട്ട് നല്‍കും. നാല് ഫ്‌ളാറ്റുകളുടേതായി 68,000 സ്‌ക്വയര്‍ ഫീറ്റാണ് പൊളിച്ചുനീക്കാനുള്ളത്. ഇതിനായി ഏകദേശം 30 കോടി രൂപ വേണ്ടിവരുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്.

അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുമ്പോള്‍ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയം അവസാനിച്ചതിനാല്‍ താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ വൈകീട്ട് മൂന്നുമണിക്ക് മുമ്പ് നഗരസഭാ കാര്യാലയത്തില്‍ നേരിട്ടോ രേഖാമൂലമോ അറിയിക്കണമെന്ന് നിര്‍ദേശിച്ച് ഫ്‌ളാറ്റുടമകള്‍ക്ക് നഗരസഭ വീണ്ടും നോട്ടീസ് നല്‍കി.

അല്ലാത്തപക്ഷം ഇവര്‍ക്ക് വേറെ താമസസൗകര്യം ആവശ്യമില്ലെന്ന ധാരണയില്‍ നഗരസഭ സര്‍ക്കാരിലേക്ക് റിപോര്‍ട്ട് നല്‍കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുനരധിവസിപ്പിക്കാനുള്ളവരുടെ കണക്കെടുക്കാന്‍ നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം ഫഌറ്റുകളിലെത്തിയിരുന്നു. എന്നാല്‍, ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോട്ടീസുകള്‍ ഫ്‌ളാറ്റുകളുടെ ഭിത്തിയിലൊട്ടിച്ചു സെക്രട്ടറി മടങ്ങി. തങ്ങളെ ഒഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന ഉറച്ചതീരുമാനത്തിലാണ് ഫ്‌ളാറ്റുടമകള്‍.

Next Story

RELATED STORIES

Share it