Kerala

മരടില്‍ പൊളിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കല്‍ ആരംഭിച്ചു

ആദ്യം പൊളിച്ച ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീവയാണ് പൊളിച്ച മറ്റു രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങള്‍.നാലു ഫ്‌ളാറ്റു സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് നീക്കം ചെയ്ത് എടക്കുന്നതിന് വിജയ് സ്റ്റീല്‍സാണ് കരാര്‍ എടുത്തിരിക്കുന്നത്.നാലു ഫ്‌ളാറ്റുകളില്‍ നിന്നായി ഏഴായിരം ടണ്‍ ഇരുമ്പു കമ്പികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേ സമയം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.

മരടില്‍ പൊളിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കല്‍ ആരംഭിച്ചു
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രം കോടതി ഉത്തരവ് പ്രകാരം പൊളിച്ചു നീക്കിയ മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കല്‍ ജോലി ആരംഭിച്ചു. ആദ്യം പൊളിച്ച ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളുടെ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് വേര്‍തിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീവയാണ് പൊളിച്ച മറ്റു രണ്ടു ഫ്‌ളാറ്റു സമുച്ചയങ്ങള്‍.നാലു ഫ്‌ളാറ്റു സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഇരുമ്പ് നീക്കം ചെയ്ത് എടക്കുന്നതിന് വിജയ് സ്റ്റീല്‍സാണ് കരാര്‍ എടുത്തിരിക്കുന്നത്.


നാലു ഫ്‌ളാറ്റുകളില്‍ നിന്നായി ഏഴായിരം ടണ്‍ ഇരുമ്പു കമ്പികള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇരുമ്പ് വേര്‍തിരിച്ചെടുത്തതിനു ശേഷം മാത്രമായിരിക്കും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കുന്നത് ആരംഭിക്കുകയുള്ളുവെന്നാണ് വിവരം.ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്നുള്ള പൊടി ശല്യം ഇപ്പോഴും തുടരുകയാണ്. പൊടിശല്യം തടയാന്‍ കായലില്‍ നിന്നും വെള്ളം എടുത്ത് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ സ്േ്രപ ചെയ്തുകൊണ്ടാണ് ഇരുമ്പ് വേര്‍തിരിക്കല്‍ ജോലി ആരംഭിച്ചിരിക്കുന്നത്.45 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിനു ശേഷം ഇത് ചെന്നൈയ്ക്ക് കൊണ്ടുപോകും.76,000 ടണ്‍ മാലിന്യത്തിലധം ഉണ്ടാകുമെന്നാണ് വിവരം.ആലുവയിലെ ഒരു കമ്പനിയാണ് ഇവ നീക്കം ചെയ്യാന്‍ കരാറെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it