Kerala

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ 75,000 ടണ്ണിലധികം; പൊടി ശ്വസിച്ച് ജനങ്ങള്‍ വലയുന്നു

ശനി,ഞായര്‍ ദിവസങ്ങളിലായി ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ മുതല്‍ മരട് പ്രദേശത്തെ അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് നേരിയ രീതിയില്‍ ശമനം വന്നിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും മുക്തമായിട്ടില്ല. പൊടി നിറഞ്ഞ വായു ശ്വസിച്ച് ഇപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് പനിയും ജലദോഷവും പിടിപെടാന്‍ തുടങ്ങികഴിഞ്ഞു.ശ്വാസകോശ രോഗികളാണ് ഏറെ വലയുന്നത്.പ്രദേശത്തെ ജനങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് വെള്ളം ഉപയോഗിച്ച് റോഡിലും മറ്റുമുളള പൊടിപടലങ്ങള്‍ കഴുകി കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.അഗ്നിശമന സേനയുടെ സഹായത്തോടെ പൊടികഴുകി കളയാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്. പ്രദേശത്തെ മരങ്ങള്‍ പോലും പൊടിയില്‍ കുളിച്ചു നില്‍ക്കുന്നതിനാല്‍ ചെറിയ കാറ്റു വീശുമ്പോള്‍ പോലും ഇവ പറന്ന് അന്തരീക്ഷത്തില്‍ നിറയുകയാണ്

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ 75,000 ടണ്ണിലധികം; പൊടി ശ്വസിച്ച് ജനങ്ങള്‍ വലയുന്നു
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം നാലു ഫ്‌ളാറ്റു സമുച്ചയെ ഇന്നലെയോടെ പൊളിച്ച് തീര്‍ത്തെങ്കിലും പൊടി നിറഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് പ്രദേശവാസികളെ വലയ്ക്കും.നാലു ഫ്‌ളാറ്റുകളില്‍ നിന്നായി ഏകദേശം 75,000 ടണ്‍ അവശിഷ്ടങ്ങളാണ് കൂനകൂടി കിടക്കുന്നത്. ശനി,ഞായര്‍ ദിവസങ്ങളിലായി ഫ്‌ളാറ്റ് പൊളിച്ചപ്പോള്‍ മുതല്‍ മരട് പ്രദേശത്തെ അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് നേരിയ രീതിയില്‍ ശമനം വന്നിട്ടുണ്ടെന്നല്ലാതെ പൂര്‍ണമായും മുക്തമായിട്ടില്ല. പൊടി നിറഞ്ഞ വായു ശ്വസിച്ച് ഇപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് പനിയും ജലദോഷവും പിടിപെടാന്‍ തുടങ്ങികഴിഞ്ഞു.ശ്വാസകോശ രോഗികളാണ് ഏറെ വലയുന്നത്.പ്രദേശത്തെ ജനങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് വെള്ളം ഉപയോഗിച്ച് റോഡിലും മറ്റുമുളള പൊടിപടലങ്ങള്‍ കഴുകി കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.അഗ്നിശമന സേനയുടെ സഹായത്തോടെ പൊടികഴുകി കളയാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്. പ്രദേശത്തെ മരങ്ങള്‍ പോലും പൊടിയില്‍ കുളിച്ചു നില്‍ക്കുന്നതിനാല്‍ ചെറിയ കാറ്റു വീശുമ്പോള്‍ പോലും ഇവ പറന്ന് അന്തരീക്ഷത്തില്‍ നിറയുകയാണ്.

ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിച്ചിരുന്നവരില്‍ കുറെ ആളുകള്‍ പൊളിക്കുന്നതിന് മുമ്പ് തന്നെ വാടക വീടെടുത്ത് മാറിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ഇവരുടെ വീടുകള്‍ക്ക് നാശം സംഭവിച്ചില്ലെങ്കിലും പൊടിയില്‍ മുങ്ങിയ നിലയിലാണ്.പല വിടൂകളിലും അര ഇഞ്ചിലധികം കനത്തിലാണ് പൊടി നിറഞ്ഞിരിക്കുന്നത്.കൂനകൂടി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്നും നീക്കം ചെയ്തതിനു ശേഷം മാത്രമെ ഇവരുടെ വീടുകളും വൃത്തിയാക്കാന്‍ കഴിയും. അതിനു മുമ്പ് വീടുകള്‍ വൃത്തിയാക്കിയാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പൊടി വീണ്ടും വീടുകളില്‍ നിറയും.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 70 ദിവസമാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് ഇതിനുള്ളില്‍ ഇവ നീക്കം ചെയ്യുമെന്നാണ് പറയുന്നത്. ഇതിനിടയില്‍ പൊളിച്ചു നീക്കിയ ഫ്‌ളാറ്റുകള്‍ നിന്നിരുന്ന ഭൂമി എത്രയും പെട്ടന്ന് വൃത്തിയാക്കി വിട്ടു തരണമെന്നാവശ്യപ്പെട്ട് ഇവിടുത്തെ ഫ്‌ളാറ്റുടമകളും അധികൃതരെ സമീപിച്ചിട്ടുണ്ട്.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഉടമകള്‍ക്ക് സുപ്രിം കോടതി നല്‍കാന്‍ ഉത്തരവിട്ടി 25 ലക്ഷം രൂപ ഇനിയും 22 പേര്‍ക്ക് കിട്ടിയിട്ടില്ലെന്ന് പറയുന്നു. ഇതിനെതിരെ സമരം ആരംഭിക്കാനും ഉടമകള്‍ ആലോചിക്കുന്നുണ്ട്.ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍ സുപ്രിം കോടതി സര്‍ക്കാരിന് അനുവദിച്ചിരുന്ന സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിച്ചു നീക്കിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപോര്‍ട് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും.

Next Story

RELATED STORIES

Share it