Kerala

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് മണ്ണ് പരിശോധിക്കും; പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണം നിര്‍ത്തും

മണ്ണിന്റെ ബലം പരിശോധി്ച്ചതിനു ശേഷം മാത്രമെ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയുള്ളു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണവും നിര്‍ത്തിവെയ്ക്കും. ഈ ഭാഗത്തെ ഐഒസിയുടെ ഇന്ധന വിതരണ പൈപ്പുകളില്‍ വെള്ളം നിറയ്ക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒപ്പം പൈപ്പുകള്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് മൂടുകയും ചെയ്യും.ജനുവരി 11, 12 തിയതികളിലാണ് നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനം വഴി പൊളിക്കുക

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പ് മണ്ണ് പരിശോധിക്കും; പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണം നിര്‍ത്തും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിനെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി ഇവിടുത്തെ മണ്ണിന്റെ ബലം പരിശോധിക്കും. ഇതിനു ശേഷം മാത്രമെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കളുടെ അളവ് നിശ്ചയിക്കുകയുള്ളു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പുകളിലൂടെയുള്ള ഇന്ധന വിതരണവും നിര്‍ത്തിവെയ്ക്കും. ഈ ഭാഗത്തെ ഐഒസിയുടെ ഇന്ധന വിതരണ പൈപ്പുകളില്‍ വെള്ളം നിറയ്ക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഒപ്പം പൈപ്പുകള്‍ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് മൂടുകയും ചെയ്യും.ജനുവരി 11, 12 തിയതികളിലാണ് നാലു ഫ്‌ളാറ്റു സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനം വഴി പൊളിക്കുക.

ആദ്യം 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും പൊളിക്കാനാണ് തീരുമാനം. 12 ന് ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും പൊളിക്കും.സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനായി ഫ്‌ളാറ്റുകളുടെ തൂണുകളിലും ചുവരുകളിലും ദ്വാരം ഇടുന്ന ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അടുത്ത മാസം മൂന്നിന് സ്്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങും.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായുളള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തൂുന്നതിനായി ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ആര്‍ വേണുഗോപാലിന്റെ നേതൃത്തിലുള്ള സംഘം ഫ്‌ളാറ്റുകളില്‍ എത്തി പരിശോധന നടത്തി.ജനവാസം കുറഞ്ഞ മേഖലയിലെ ഫ്‌ളാറ്റുകള്‍ ആദ്യം പൊളിക്കണമെന്നാവശ്യവുായി സമീപവാസികളുടെ നേതൃത്വത്തിലുളള സമരസമിതി രംഗത്ത് വന്നിട്ടുണ്ട്. ജെയിന്‍ കോറല്‍ കോവും ഗോള്‍ഡന്‍ കായലോരവും ആദ്യം പൊളിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഇവര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it