മരട് ഫ്‌ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

മരട് ഫ്‌ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

എറണാകുളം: മരടിലെ ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈംബ്രാഞ്ചിലേയും ലോക്കല്‍ പോലിസിലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിട്ടുണ്ട്.

എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേല്‍നോട്ടച്ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഐജിക്കാണ്. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍, എറണാകുളം സിറ്റി ജില്ലാ െ്രെകം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്റ്റര്‍മാരും എസ്എച്ച്ഒമാരും ഉള്‍പ്പെടുന്നു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top