Kerala

മാവോവാദി നേതാവ് സാവിത്രിയെ തലപ്പുഴയിൽ തെളിവെടുപ്പിനെത്തിച്ചു

വൈകിട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. വനത്തിനുള്ളിൽ ഏഴു കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിന്‍റെ ഭാഗമായി പരിശോധന നടത്തിയെന്ന് പോലിസ് അറിയിച്ചു.

മാവോവാദി നേതാവ് സാവിത്രിയെ തലപ്പുഴയിൽ തെളിവെടുപ്പിനെത്തിച്ചു
X

തലപ്പുഴ (വയനാട്): തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് സാവിത്രിയെ വയനാട്ടിലെ തലപ്പുഴ പോലിസ് സ്റ്റേഷൻ പരിധിയിലുള്ള കമ്പമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സാവിത്രിയെ തെളിവെടുപ്പിനെത്തിച്ചത്.

വൈകിട്ട് ആറോടെയാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. വനത്തിനുള്ളിൽ ഏഴു കിലോമീറ്ററോളം ഉൾപ്രദേശത്ത് തെളിവെടുപ്പിന്‍റെ ഭാഗമായി പരിശോധന നടത്തിയെന്ന് പോലിസ് അറിയിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരും സംഘത്തെ അനുഗമിച്ചിരുന്നു.

കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. തുടർന്ന് ഇവരെ അരീക്കോട്ടെ തീവ്രവാ​ദ വിരുദ്ധ സ്ക്വാഡിന്റെ കാംപ് ഓഫീസിൽ കൊണ്ടുപോകുമെന്നാണ് അറിയുന്നത്. നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബി ജി കൃഷ്ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

Next Story

RELATED STORIES

Share it