Kerala

മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നും ഈ സാഹചര്യത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് മഞ്ചേശ്വരം എംഎല്‍എയായിരുന്ന മുസ് ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചത്. ഇതേ തുടര്‍ന്ന്് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു

മഞ്ചേശ്വരം  നിയമസഭാ തിരഞ്ഞെടുപ്പ്  കേസില്‍ നിന്നും പിന്മാറാന്‍ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി
X

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ നല്‍കിയ കേസില്‍ നിന്നും പിന്മാറാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. തിരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നും ഈ സാഹചര്യത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.തുടര്‍ന്ന് കേസിന്റെ തുടര്‍ നടപടികളും ഹൈക്കോടതിയില്‍ നടന്നിരു്ന്നു ഇതിനിടയിലാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് മഞ്ചേശ്വരം എംഎല്‍എയായിരുന്ന മുസ് ലിം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് മരിച്ചത്. ഇതേ തുടര്‍ന്ന്് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന്ാണ് സുരേന്ദ്രന്‍ ഇപ്പോള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയ പശ്ചാത്തലത്തില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു.2011ലും 2016 ലും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സുരേന്ദ്രന്‍ നിയമസഭയിലേക്ക് മല്‍സരിച്ചിരുന്നു.

Next Story

RELATED STORIES

Share it