Kerala

മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും കമറൂദ്ദിന്‍ പ്രതികരിച്ചു. മുസ്‌ലിംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദീന്‍ വ്യക്തമാക്കി.

മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥി
X

മലപ്പുറം: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ് ലിംലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം സി കമറുദ്ദീന്‍ മല്‍സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കമറുദ്ദീന്റെ പേര് പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി എംപി മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ അറിയിച്ചു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും കമറൂദ്ദിന്‍ പ്രതികരിച്ചു. മുസ്‌ലിംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദീന്‍ വ്യക്തമാക്കി.

കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരാളെ കണ്ടെത്താനായി പാണക്കാട് തങ്ങള്‍ പ്രാദേശിക ജില്ലാ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ലാതെ പോയതും അഞ്ചോളം ആളുകളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തതോടെ കമറൂദ്ദീന് അനുകൂലമായി കാര്യങ്ങള്‍ വന്നുചേരുകയായിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് കണ്‍വീനറുമായ കമറൂദ്ദീന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ംകെ മുനീര്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ കമറൂദ്ദീന്‍ ഉപാധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശിയായ കമറൂദ്ദീനെ നേരത്തെ പലവട്ടം മഞ്ചേശ്വരം മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം തള്ളപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it