Top

You Searched For "udf candidate"

മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

25 Sep 2019 11:36 AM GMT
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നല്‍കിയ അംഗീകാരമായി കാണുന്നുവെന്നും ഇതിനു പാര്‍ട്ടി നേതൃത്വത്തോട് നന്ദി പറയുന്നതായും കമറൂദ്ദിന്‍ പ്രതികരിച്ചു. മുസ്‌ലിംലീഗും യുഡിഎഫും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മഞ്ചേശ്വരത്തെ പ്രധാനപോരാട്ടം ബിജെപിയോടായിരിക്കുമെന്നും കമറൂദ്ദീന്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ അനുനയ ചര്‍ച്ച ഫലം കണ്ടു; പാലായില്‍ ജോസഫ് പ്രചാരണത്തിനെത്തും

10 Sep 2019 2:24 PM GMT
ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്‌ക്കെത്തിയ മോന്‍സ് ജോസഫ് എംഎല്‍എയാണ് പാലായില്‍ ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും യുഡിഎഫിന്റെ വിജയമാണ് ജോസഫിന്റെ ലക്ഷ്യമെന്നും നേതൃത്വത്തെ അറിയിച്ചത്. ഓണത്തിനുശേഷം പാലായില്‍ പി ജെ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ചിഹ്‌നം 'കൈതച്ചക്ക'

7 Sep 2019 12:57 PM GMT
കേരള കോണ്‍ഗ്രസ്- എമ്മിലെ ജോസ് കെ മാണി- പി ജെ ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം പാര്‍ട്ടി ചിഹ്‌നമായ 'രണ്ടില' ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് മുഖ്യ വരണാധികാരിയായ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എസ് ശിവപ്രസാദ് ആണ് 'കൈതച്ചക്ക' ചിഹ്‌നം അനുവദിച്ചത്.

ഇന്നസെന്റിനെ വീഴ്ത്തി ബെന്നി ബഹനാന്‍

23 May 2019 10:28 AM GMT
പി സി ചാക്കേയ്‌ക്കെതിരെ നേടിയ അട്ടിമറി വിജയം യുഡിഎഫ് കണ്‍വീനാറയ ബെന്നി ബഹനാനെതിരെ ആവര്‍ത്തിക്കാമെന്നായിരുന്നു ഇന്നസെന്റിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂട്ടലെങ്കിലും ഇത് പാടെ തകര്‍ന്നു പോയ കാഴ്ചയായിരുന്നു കണ്ടത്. പി സി ചാക്കോയ്‌ക്കെതിരെ കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇക്കുറി 85 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ തന്നെ ഇന്നസെന്റിനെതിരെ ബെന്നി ബഹനാന്‍ നേടിത് 1,15,555 വോട്ടുകളുടെ ഭൂരിപക്ഷമാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൂരിപക്ഷം ഇതിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല

പിതാവിന്റെ പാത പിന്തുടര്‍ന്ന് എറണാകുളത്ത് ചരിത്ര വിജയം നേടി ഹൈബി ഈഡന്‍

23 May 2019 9:46 AM GMT
റെക്കാര്‍ഡ് ഭൂരിപക്ഷം നേടിയാണ് എറണാകുളത്തിന്റെ എംഎല്‍എയായ ഹൈബി ഈഡന്‍ ലോക്‌സഭയുടെ പടികള്‍ കയറുന്നത്1,69,219 പരം വോട്ടുകളാണ് ഹൈബി ഈഡന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ യൂഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ച പ്രഫ കെ വി തോമസിന്റെ ഭൂരിപക്ഷം 87,047 വോട്ടുകളായിരുന്നു. ഇതിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന്‍ ഇത്തവണ നേടിയിരിക്കുന്നത്

കേരളത്തില്‍ യുഡിഎഫിന് വന്‍ വിജയം സമ്മാനിച്ചതിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

23 May 2019 8:03 AM GMT
കേരളത്തില്‍ യൂഡിഎഫിന് ഇത്രയേറെ തിളക്കമുള്ള വിജയം സമ്മാനിച്ചതിന്റെ മുഖ്യ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണൈന്നും അദ്ദേഹത്തിന് താന്‍ നന്ദി പറയുകയാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എവിടെയാണ് കേരളമെന്ന് എല്‍ഡിഎഫിന് ആലോചിക്കാനുള്ള പഠഠമാണ് കേരളത്തിലെ യുഡിഎഫിന്റെ വിജയം

ആലത്തൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതില്‍ നന്ദിയെന്ന് രമ്യഹരിദാസ്

23 May 2019 6:08 AM GMT
ആലത്തൂരില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധി വേണമെന്ന ആലത്തൂരുകാരുടെ ആഗ്രഹത്തെ തുടര്‍ന്നായിരിക്കും ഇത്രയും വലിയ മുന്നേറ്റം ആലത്തൂരില്‍ തനിക്ക് കാഴ്ച വെയ്ക്കാന്‍ സാധിച്ചിരിക്കുന്നത്.

രാജ് മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ സിപിഎം പുറത്താക്കി

11 May 2019 4:32 PM GMT
കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്‌രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിനു പരിക്ക്

15 April 2019 7:14 AM GMT
ത്രാസിനു മുകളിലുള്ള കൊളുത്ത് അടര്‍ന്ന് താഴെ വീഴുകയായിരുന്നു

തിരുവനന്തപുരത്തെ പ്രചാരണത്തിലെ മെല്ലെപ്പോക്ക്; ഇന്ന് പ്രത്യേക യോഗം, എഐസിസി ജനറല്‍ സെക്രട്ടറി പങ്കെടുക്കും

14 April 2019 1:48 AM GMT
രാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം. എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ഇതിന് പുറമെ മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കോ- ഓഡിനേഷനും കമ്മിറ്റിയും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.

ബെന്നി ബെഹന്നാനു വിശ്രമം; പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എം എല്‍ എ മാര്‍

5 April 2019 12:48 PM GMT
സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ എം എല്‍ എ മാരായ വി ഡി സതീശന്‍, വി പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരെ ചുമതലപ്പെടുത്തി

ബെന്നി ബഹനാന്‍ അപകടനില തരണം ചെയ്തു;കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് ഗുണകരമായി

5 April 2019 9:53 AM GMT
ആശുപത്രിയിലെത്തിച്ച് 90 മിനിറ്റുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ ബെന്നി ബഹനാന് നിര്‍ദേശിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫിന്റെ പര്യടന പരിപാടികള്‍ മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാത്രിയോടെ എത്തും.

രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: സിപിഎം സെക്രട്ടേറിയറ്റില്‍ വിജയരാഘവന് രൂക്ഷവിമര്‍ശനം

3 April 2019 11:53 AM GMT
തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനം. പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കിക്കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ പത്രിക നല്‍കി

30 March 2019 8:24 AM GMT
ഡിസിസി പ്രസിഡന്റ് എം ലിജു, നേതാക്കളായ എ എ ഷുക്കൂര്‍, ബാബു പ്രസാദ് തുടങ്ങിയവരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മല്‍സരിക്കണമോയെന്ന് സിപി ഐ ആലോചിക്കണം: വി എം സുധീരന്‍

23 March 2019 12:31 PM GMT
കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം.അമേഠിയിലും വയനാടും വന്‍ ഭൂരിപക്ഷത്തോടെ രാഹുല്‍ ഗാന്ധി വിജയിക്കും.

ജോസഫിനെ വെട്ടി; കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥി

11 March 2019 4:13 PM GMT
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളാ കോണ്‍ഗ്രസ് (എം) തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. രാത്രി വൈകി ഒറ്റവരി വാര്‍ത്താക്കുറിപ്പിലാണ് കെ എം മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജോസഫ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദം അതിജീവിച്ചാണ് മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എ ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
Share it