കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി

മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം പി ജാക്‌സണ്‍. മാള പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംഭരണിയായ ചാലക്കുടിപ്പുഴയും മറ്റ് ജലസ്രോതസ്സുകളുമുണ്ടായിട്ടും കുടിവെള്ള പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാനായിട്ടില്ല. വൈന്തലയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ കരുതലായി ഓരോ മോട്ടോറിനും ബദല്‍ മോട്ടോര്‍ കരുതണം. വൈദ്യുതി തടസ്സപ്പെട്ടാലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്റര്‍ സംവിധാനം വേണം. കുഴൂര്‍, പൊയ്യ ഗ്രാമപ്പഞ്ചായത്തുകളിലും കൊടുങ്ങല്ലൂര്‍ നഗരസഭയിലും അതിരൂക്ഷമായ കുടിവെള്ള പ്രശ്‌നമുണ്ടെന്നാണറിഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയാണെന്നാണ് മനസ്സിലാക്കാനായത്.
അതേസമയം, ജലനിധിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളില്‍ കുടിവെള്ള ടാങ്കുകള്‍ നിര്‍മിച്ചിട്ടുമില്ല. മറ്റ് നിയോജക മണ്ഡലങ്ങളില്‍ മിക്കവാറും റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പണിതപ്പോള്‍ ഇവിടത്തെ റോഡുകളുടെ അവസ്ഥ മോശമാണ്. കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കോഴിത്തീറ്റ ഫാക്ടറിയും പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ പഴം സംസ്‌കരണ ഫാക്ടറിയും പ്രവര്‍ത്തിപ്പിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. പിപിപി സംവിധാനത്തിലടക്കം പദ്ധതികള്‍ നടപ്പാക്കും. ടൂറിസ വികസനത്തിന്റെ ഭാഗമായി മാളക്കടവ് വികസിപ്പിക്കും. ചേരമാന്‍ പെരുമാളും കുഞ്ഞിക്കുട്ടന്‍ തമ്പുരാനും സെന്റ് തോമസും എത്തിയ കൊടുങ്ങല്ലൂരില്‍ നടപ്പാക്കിയ മുസിരിസ് പദ്ധതി വെറും കെട്ടിടങ്ങളിലൊതുങ്ങി. പൂര്‍ത്തീകരിക്കാത്ത പാലങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം റോഡുകളുടെ പണിയും നടത്തും. സാമൂഹികക്ഷേമ പെന്‍ഷന്‍ കൂട്ടിയെങ്കിലും വീടുകളില്‍ ലഭിക്കുന്ന പണത്തിന്റെ തോത് കുറഞ്ഞെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി. വാര്‍ത്താസമ്മേളനത്തില്‍ യൂസുഫ് പടിയത്ത്, ടി യു രാധാകൃഷ്ണന്‍, ടി എം നാസര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
UDF candidate says drinking water problem will be solved
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്ക്ലേവ് നാളെ കൊച്ചിയില്;ആറ് രാജ്യങ്ങളില്...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില് 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില് മേഘവിസ്ഫോടനം:മിന്നല് പ്രളയത്തില് ആളുകള് ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്ക്കാര്...
6 July 2022 6:17 AM GMT